Monday, December 16, 2013

ഓമനത്തിങ്കള്‍ക്കിടാവോ - നല്ല കോമളത്താമരപ്പൂവോ - Omanathinkal kidavo -irayimman thampi

ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ - പരി-
പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ - ചെറു-
തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു-
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പാന്‍ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള
മാര്‍ത്താണ്ഡദേവപ്രഭയോ
സൂക്തിയില്‍ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതില്‍ പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി-
ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കള്‍ക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹു-
ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്‍ഗ്ഗ-
ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ
കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
ലക്ഷ്മീഭഗവതി തന്റെ - തിരു-
നെറ്റിമേലിട്ട കുറിയോ
എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ

കവിത: ഓമന തിങ്കള്‍ കിടാവോ
രചന: ഇരയിമ്മന്‍ തമ്പി
ആലാപനം:എസ്. ജാനകി

Tuesday, June 25, 2013

കിട്ടാത്ത ലിഫ്റ്റ്‌ പുളിക്കും!
തമ്പീസ് ഹോസ്റ്റലില്‍ എന്റെ റൂംമേറ്റ്‌ രഞ്ജിത് ആണ്. സത്യം 

പറയാമല്ലോ... കര്‍ക്കശക്കാരനായ ഒരു മുതുമുത്തച്ഛന്റെ 

സ്നേഹവാല്‍സല്യങ്ങള്‍  ഏറ്റുവാങ്ങിയാണ് ഞാന്‍ അവിടെ 

കഴിയുന്നത്‌.അപ്പുപ് കുറെ നിയമങ്ങള്‍ ഉണ്ടാക്കിട്ടുണ്ട്.അത് പാലിച്ചു 

ജീവികേണ്ട ആളാകുന്നു ഞാന്‍ .റൂമില്‍ ആരെയും കേററാന്‍ പാടില്ല

പ്രതേകിച്ചു ഹാരിസും ആശ്വിനും.. അവര്‍ അവന്റെ ജന്മശത്രുക്കള്‍ ആകുന്നു. ഫിറോസും യദുവും ആ ലെവലില്‍ നിന്ന് കുറച്ചു താഴെയുള്ള ശത്രുക്കള്‍ ), 

ശബ്ദമുണ്ടാക്കാന്‍ പാടില്ല ,ചിരിക്കാന്‍ പാടില്ല,11 മണിക്ക് ലൈറ്റ് ഓഫ്‌ ചെയ്യണം ....അങ്ങനെ പലതും.

അവന്‍ ഇല്ലാത്തപ്പോള്‍ ഒരു പൂരത്തിനുള്ള ആള്‍ എന്റെ മുറിയില്‍ 

ഉണ്ടാകും .അവന്‍ വരുമ്പോഴേക്കും ആളൊഴിഞ്ഞ ശ്മശാനം പോലെ 

നിശബ്ദമാകും. കൊണക്കാന്‍ എന്നെ കഴിഞ്ഞേ വേറെ ആളുള്ളൂ എന്ന് 

സ്വയം അവകാശപെടുന്ന മുഹമ്മദ്‌  ഫിറോസ്   ഖാന്‍  പോലും 

അവനെതിരെ ഒന്നും പറയുന്നത് കണ്ടിട്ടില്ല . “സമാധാനത്തിനുള്ള 

നോബല്‍ സമ്മാനം ശെരിക്കും ലഭികേണ്ടത് നിനക്കാണ്..”അനീഷ്‌ 

ഒരിക്കല്‍ എന്നോട് പറഞ്ഞത്.           

മൂന്നാം സെമെസ്റ്റെറിലെ  സീരീസ്‌ എക്സാം നടക്കുന്ന കാലം , എക്സാം എഴുതി കഴിഞ്ഞു ഇലക്ട്രിക്കല്‍ ബ്ലോക്കിന്റെ മുന്നില്‍ വെച്ച് ഫോണില്‍ സംസാരിച്ചു നില്‍ക്കെ പിന്നില്‍ ഒരു കിളിനാദം. തിരിഞ്ഞു നോക്കിയപ്പോള്‍ Access 125ല്‍ ക്ലാസ്സിലെ ഒരു പെണ്‍തരി,നര്‍ത്തകി,.ഞാന്‍ കാരണം അവളുടെ വഴി തടസ്സപെട്ടു,

ഹെല്‍മെറ്റ്നിടയിലൂടെ പല്ല് കാണിച്ചു ചിരിക്കുന്നു. J

ഈ പെണ്ണ് ക്ഷിപ്രകോപി,ജാടക്കാരി മുതലായ പദങ്ങള്‍ അലങ്കരിക്കുന്ന സവിശേഷ സ്വഭാവത്തിന്റെ ഉടമയാണ്  എന്നായിരുന്നു കേട്ടുകേള്‍വി,എന്റെ (തെറ്റി)ധാരണയും.     

“എന്നെ നെടുംകുഴി വരെ വിടുമോ?”

മറുപടിയായി  മോഹിനിയാട്ടി മോണ കാട്ടി   ചിരിച്ചു. J
തമ്മനം ബൊമ്മന്‍ പറഞ്ഞത് ഓര്‍മ്മ വന്നു

“ഓള് ആ ഹെല്‍മെറ്റ്‌ ഒന്ന് വെച്ചാല്‍ ഉണ്ടല്ലോ എന്റെ സാറേ ...
പിന്നെ ചുറ്റും ഉള്ളതൊന്നും കാണാന്‍ പറ്റൂല്ല  ”
   
സത്യം ഹെല്‍മറ്റും പല്ലും അല്ലാതെ മറ്റൊന്നും കാണുന്നില്ല!

അവളുടെ ചിത്രങ്ങള്‍ക്കും അവള്‍ ലൈകുന്ന സ്റ്റാറ്റസ്സും ലൈക്‌ ചെയുന്നതിനിടയില്‍ ,ചില സായാഹ്നങ്ങളില്‍ സാക്ഷാല്‍ തമ്മനം പ്രാഞ്ചിയുടെ മകന്‍ ബൊമ്മന്‍ ഇങ്ങനെ ചിലത് പറയാറുണ്ട്‌ ..
അവന്റെ സ്വപ്നങ്ങളെ കുറിച്ച് ...അതില്‍ Access 125 ഓടിച്ചു വരുന്ന സ്വപ്നസുന്ദരി അതെ അവന്റെ  ഡ്രീംഗേളിനെ കുറിച്ച്...
ഒരിക്കല്‍ അവന്‍ അരുളി
“ഡെയിലി എന്നുടെ കനവില് അതെ Access 125ല് കല്യാണകോലത്തില് അവള്‍ വരും,ഹെല്‍മെറ്റ്‌ ഊരീ കിസ്സ്‌ ചെയ്യാന്‍ എന്‍ ചാരെ വരും,പക്ഷെ കിസ്സ്‌ മാത്രം മിസ്സ്‌ ആകും L

അവന്‍ അരുളുന്നതു നിര്‍ത്തി എന്നെ നോക്കി.

“അതെന്താ എന്ന് ചോദിക്കാത്തതെന്താഡാ ??”

അതൊരു അലര്‍ച്ചയായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ ആജ്ഞാപിച്ചു മാത്രം ശീലമുള്ള ആളാണ് ബൊമ്മന്‍.മട്ടാഞ്ചേരിയുടെ രാജാവ്,ദ ഡോണ്‍!!
കൊച്ചി അധോലോകം ബൊമ്മന്റെ കൈവെള്ളയിലാണ്
പോരാത്തതിനു പണ്ട് നെടുംകുഴിയില്‍ വെച്ച് ഒരു ഓട്ടോറിക്ഷ
ബൊമ്മനെ ഇടിച്ചിട്ടു ഓട്ടോ  തരിപ്പണമായിപ്പോയത്രെ !!

ബൊമ്മന്‍ ഗര്‍ജിച്ചത് കേട്ട് ഞാന്‍ അറിയാതെ ചുണ്ടനക്കി
“അതെന്താ?”

“മൂക്കും മൂക്കും ഇടിക്കും  “

എന്നെ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തി അവള്‍ ഹോണ്‍ അടിച്ചു .
ഞാന്‍ വഴി മാറി കൊടുത്തു ,വീട്ടില്‍ പോയി ചായ കുടിച്ചിട്ട് പഠിക്കാന്‍ ഇരിക്കേണ്ട കോച്ചാണ് ,പൊയ്ക്കോട്ടേ!!

    നേരെ റൂമില്‍ ചെന്നപ്പോള്‍ രഞ്ജിത് പഠനം തുടങ്ങിയിരുന്നു .
ഒരു കുസൃതി തോന്നി.അവന്‍ കേള്‍ക്കാനായി ഞാന്‍ ആ മഹാസംഭവം തെല്ലുറക്കെ പറഞ്ഞു.

“നമ്മുടെ ക്ലാസ്സിലെ Access  125 ഓടിച്ചു വരുന്ന പെണ്ണ് എനിക്ക് ലിഫ്റ്റ്‌ തന്നു.”

എന്തൊക്കെ പറഞ്ഞിട്ടും രഞ്ജിത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല..
അവസാനം രഞ്ജിത് പോയി രാഹുലിനോട് ചോദിച്ചു
രാഹുല്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് പറഞ്ഞു.എന്നിട്ടും മതി വരാഞ്ഞു കിരണിനോട് ചോദിച്ചു.
“അവള്‍ അവനു ലിഫ്റ്റ്‌ കൊടുത്തു,നെടുംകുഴി വരെ കൊണ്ടാക്കി ,ഞാന്‍ കണ്ടതാ!!”
ജീനിയസ് പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ല ,കാരണം RITല്‍ രഞ്ജിത്നു ഏറ്റവും വിശ്വാസം ഉള്ള ആള്‍ ആകുന്നു ജീനിയസ്  കിരണ്‍  .

രഞ്ജിത് നിരാശനായി റൂമിലെത്തി.
“അവള് നിനക്ക് ലിഫ്റ്റ്‌ തന്ന സ്ഥിതിക്ക് എല്ലാര്ക്കും  ലിഫ്റ്റ്‌ കൊടുക്കും 
ഛെ! അവളെന്താ നിനക്ക് മാത്രം ലിഫ്റ്റ് തന്നെ? എനിക്ക് തന്നില്ലല്ലോ..”
അന്ന് മുഴുവന്‍ അവന്‍  പിറുപിറുത്തു കൊണ്ടേ ഇരുന്നു...
പാവം ! സങ്കടം കാണും !!

“നോക്കിക്കോ നാളെ ഞാനും ചോദിക്കും,അവളോട്‌ ലിഫ്റ്റ്‌  ങ്ഹാ”

കെളവന്റെ ഒരു പൂതി ! ഇപ്പോള്‍ കിട്ടും ,അങ്ങോട്ട്‌ ചെല്ല് :P    അന്ന് രാത്രി അത്താഴം കഴിഞ്ഞു ഫിഫ കളിച്ചു കൊണ്ടിരിക്കെ രഞ്ജിത് എന്റെ അടുക്കല്‍ വന്നു വളരെ സൌമ്യമായി
“അവളോട്‌ നീ എന്താ ചോദിച്ചേ??”
“ആരോട്?
“നിനക്ക് ഇന്ന് അവള്‍ ലിഫ്റ്റ്‌ തന്നില്ലേ..അപ്പോള്‍ നീ എങ്ങനാ അവളോട്‌ ചോദിച്ചേ?”
അത് പറഞ്ഞപ്പോ രഞ്ജിത്തിന്റെ മുഖത്ത് കണ്ട ആകാംക്ഷ ! 
ആ ഭാവം!! അക്കരെ അക്കരെ അക്കരെയില്‍ മീന്‍ അവിയല്‍ ഉണ്ടാക്കിയ ശ്രീനിവാസനെ പോലെ! അല്ലാത്തപ്പോള്‍ പഠിക്കുന്ന സമയത്ത് തുമ്മിയാല്‍ തെറി വിളിക്കുന്നവനാണ്.

“ഞാന്‍ ഫോണ്‍ ചെയ്തു നില്‍കെ പിറകില്‍ അവള്‍ വന്നു,ഞാന്‍ നെടുംകുഴി വരെ ഇറക്കാമോ എന്ന് ചോദിച്ചു”

“അപ്പൊ??”

“അവള്‍ ചിരിച്ചു ”

“എന്നിട്ട് ??”

“ഞാന്‍ അവളുടെ വണ്ടിയില്‍ കേറി ഇരുന്നു.”

“ഛെ! രണ്ടീസം  മുന്‍പ് ഞാനും അവളോട്‌ ലിഫ്റ്റ്‌ ചോദിച്ചതാ, അവള്‍ ചിരിക്കേം ചെയ്തു .പക്ഷെ ഞാന്‍ വണ്ടിയില്‍ കേറില്ല,വല്യ കഷ്ടമായിപ്പോയി L

പിന്നീടു ആ മോഹിനിയാട്ടിയെ കാണുമ്പോള്‍  വല്ലാത്ത ഒരു നിരാശ രഞ്ജിത്ന്റെ മുഖത്ത് പടരും.
“അവള്‍ എനിക്ക് ലിഫ്റ്റ്‌ തന്നിരുന്നേല്‍ ഞാന്‍ കേറില്ലായിരുന്നു ,നാട്ടാര് വല്ലോം പറയും “

കിട്ടാത്ത ലിഫ്റ്റ്‌ പുളിക്കും!

പോരാത്തതിനു അവന്‍ കെട്ട്  പ്രായം കവിഞ്ഞു നില്‍ക്കുവല്ലേ..പേടി സ്വാഭാവികം!

പിന്നെ അവന്‍ എന്നെ നോക്കി അവന്റെ സിഗ്നേച്ചര്‍ ഡയലോഗ് അടിക്കും 

“എന്നാലും ബലോ നിന്നെ സമ്മതിച്ചു ,റിസ്കി പ്ലേ ആണ് ബലോന്റെ ,What a Maaaaan

വാല്‍കഷ്ണം :

ഈ സംഭവം നടന്നു കുറച്ചു ദിവസങ്ങള്‍ വരെ രഞ്ജിത്ന്റെ വിശ്വാസങ്ങള്‍ക്ക് മങ്ങല്‍ ഏല്‍ക്കാതിരിക്കാന്‍ വേണ്ടി ലിഫ്റ്റ്‌ തന്നു എന്നത് ഒരു നടന്ന കാര്യമായിട്ട് മറ്റുള്ളവരോട് അവതരിപ്പിച്ചത്.

ആ കാലയളവില്‍ തമ്മനം ബൊമ്മന്‍  എന്നോട് മിണ്ടിയില്ല!!! 

Thursday, January 24, 2013

തല്പരകക്ഷിയല്ലാ.!!കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ്‌ സ്റ്റാന്റ്-ലേക്ക് കുറച്ചധികം ദൂരമുണ്ട്. ട്രെയിനില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ ഇനി എപ്പോള്‍ ബസ്‌ കിട്ടി വീട്ടില്‍ ചെല്ലുമെന്നായിരുന്നു ആലോചിച്ചത്. ബസ്‌ സ്റൊപിലേക്ക് നടക്കുബോള്‍ ഒരു ബൈക്ക്ന്റെ ഹോണ്‍ കേട്ട് തിരിഞ്ഞു നോക്കി.നേരത്തെ ട്രെയിനില്‍ വെച്ച് കണ്ട അമ്മാവന്‍ വരുന്നു.കൈ കാണിച്ചു നോക്കി,അയാള്‍ ചിരിച്ചു കൊണ്ട് ബൈക്ക് നിര്‍ത്തി .ലിഫ്റ്റ്‌ കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ഇരിക്കെ കായംകുളത്ത് ഇറക്കണമെന്ന് പറഞ്ഞു.

മോന്റെ വീട് എവിടാ?

കരുനാഗപ്പള്ളി

ഞാന്‍ ഓച്ചിറ വരെ ഉണ്ട്,അവിടെ ഇറക്കാം .

പെട്ടന്ന് അങ്ങ് ചെല്ലും!! .ഞാനോര്‍ത്തു,

അമ്മാവന്‍ പിന്നെയും കുറെ കുശലം ചോദിച്ചു.

KPAC കഴിഞ്ഞപ്പോള്‍ അയാള്‍ അയാളുടെ കയ്യ് എടുതെന്റെ തുടയില്‍ വെച്ച്.എന്റെ കാല്‍ അല്ലെ ,അയാള് ഇരിക്കുനതിനു ഇരുവശം വരെ ചെല്ലും പ്ലയര്‍ പോലെ...പിന്നെ അയാള്‍ ആ കൈ വെച്ച് എന്റെ തുടയില്‍ തടവാന്‍ തുടങ്ങി.

ഇയാള് എന്താണ് ഈ ചെയ്യുന്നത്.

അങ്ങേരു കയ്യ് എടുക്കാതെ തിരിഞ്ഞു നോക്കി ചിരിക്കുന്നു.

ജീവിതത്തിന്റെ നല്ല ഒരു ഭാഗം കഴിഞ്ഞ അറുപതു വയസുള്ള ഒരു കറുത്ത കെളവന്‍.

അയാള്‍ ആ കയ്യ്  മുകളിലേക്ക് നീക്കുന്നു .

ഇങ്ങനെ പോയാല് പെട്ടന്ന് അങ്ങ് ചെല്ലും!!

അനക്കൊന്നും അച്ഛനും അനിയന്മാരും  ഇല്ലിയോടാ

എന്ന് ചോദിച്ചു ആ കൈ പിടിച്ചു തിരിച്ചിട്ടു ഇറങ്ങി ഓടാന്‍ തോന്നി.

കൃഷ്ണപുരമെത്തി .ഞാന്‍ പഠിച്ച സ്കൂള്‍ .അറിയാവുന്ന നാട്ടുകാര്.അതിലേറെ കൂടെ പഠിച്ച കൂട്ടുക്കാര്‍. എനിക്കേറെ പരിചയമുള്ള സ്ഥലം ,പക്ഷെ അപ്പോള്‍ ഞാന്‍ ബഹളം വെച്ചാല്‍ നാട്ടാര് അറിയും.അവര് പറഞ്ഞു വീട്ടുകാരും കൂട്ടുകാരും അറിയും.കൂട്ടുകാര്‍ അറിഞ്ഞാല്‍ തീര്‍ന്നു.പിന്നെ ഞാന്‍ മരിക്കുന്നതു വരെ ഇതും പറഞ്ഞെന്നെ കൊല്ലും.അടുത്ത സ്റ്റോപ്പ്‌ ഓച്ചിറയാണ് . അവന്മാര്‍ അറിയുന്നത് ഓര്‍ക്കാന്‍ പറ്റില്ല .ഇത് സഹിക്കാനും പറ്റുന്നില്ല .ഞാന്‍ സഹിച്ചു ഇരുന്നു,ഓച്ചിറ എത്താറായപ്പോള്‍ അയാള് ഒന്ന് കൂടി തിരിഞ്ഞു നോക്കിട്ടു അയാള് പറഞ്ഞു

മോനെ ഞാന്‍ കരുനാഗപ്പള്ളില്‍ വരെ കൊണ്ടാക്കാം .

“അയ്യോ! എന്റെ പോന്നു ചേട്ടാ വേണ്ട .ഇവിടെ മതി ,ഞാന്‍ ബസില്‍ പോയ്ക്കോളം ”

എന്ന് പറഞ്ഞിട്ട് ചാടി ഇറങ്ങി ബസ്‌ സ്റൊപിലേക്ക് അക്ഷരാര്‍ത്ഥത്താല്‍ ഓടുകയായിരുന്നു .വലയില്‍ നിന്ന് വഴുതി  രേക്ഷപെട്ട മീനിനെ പോലെ.അയാള് എന്റെ പിറകെ വരുമോ എന്ന് ഞാന്‍ പേടിച്ചു.പിന്നീടു ബസില്‍ ഇരിക്കുമ്പോള്‍ ആലോചിച്ചത് എന്റെ സ്ഥിതി ഇതാണെങ്കില്‍ ഈ നാട്ടിലെ പെണ്‍കുട്ടികളുടെ സ്ഥിതി എന്താണ് എന്നായിരുന്നു .

ഇത് ഒരു ഒറ്റപെട്ട സംഭവമാണ് എന്നാണ് ഞാന്‍ കരുതിയത്‌ .അശ്വിനും ഹവാരിയും ചിലത് പറയുന്നതിന് മുന്‍പ് വരെ.

വീട്ടിനടുത്തുള ബീച്ചില്‍ സൈക്കിള്‍ സവാരിക്കിടയില്‍ ഒരാള് ബൈക്കില്‍ വന്നു അശ്വിനോട് ഒരു വഴി ചോദിച്ചു.വഴി പറഞ്ഞിട്ട് അശ്വിന്‍ സൈക്കിള്‍ ചവിട്ടി നീങ്ങി,അയാള് പിറകെ വന്നു

“വാ എന്റെ കൂടെ വാ

നമുക്ക് ബീച്ചില്‍ പോയി ഇരുന്നു സംസാരിക്കാം”

“നമ്മള്‍ തമ്മില്‍ ഒരു പരിച്ചയവുമില്ലല്ലോ ചേട്ടാ,,”

ഒരു ഇരുപത്തഞ്ചു വയസ്സ് തോന്നുന്ന അയാളോട് അശ്വിന്‍ പറഞ്ഞു.

ഇങ്ങനെ ഒക്കെ അല്ലെ പരിചയപ്പെടുന്നത് വാ പോകാം .നമുക്ക് ആ തിരക്കില്ലാത്ത ഭാഗത്തേക്ക്‌ മാറാം

അശ്വിന് കത്തി.

ഇയാള് മറ്റെതാണ് .... ഗേ !!!

“എനിക്കൊരു താല്‍പര്യവും ഇല്ല ചേട്ടാ...തല്‍പര കക്ഷി അല്ലാ......... ”
എന്ന് അലറി അവനും എന്നെ പോലെ ജീവനും കൊണ്ട് ഓടി.

അയാള് കുറച്ചു ദൂരം കൂടി അവന്റെ പിറകെ ചെന്ന്.

ഓടിച്ചിട്ട്‌ പിടിക്കുന്നോ..

സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ വല്ല മുള്ള്മുരിക്കിലും കേറടാ എന്ന് മനസ്സില്‍ പറഞ്ഞു അവനും ഓടി രെക്ഷപെട്ടു .ഹവാരി ബസില് കോളേജിലേക്ക് വന്നപ്പോള്‍ ചെറുതായി ഒന്ന് മയങ്ങി.രാത്രിയാണ്.ബസില് വെട്ടമില്ല .ഉറക്കത്തിനിടയില്‍ തുടയില്‍ എന്തോ ഒന്ന് ഇഴയുന്നത്‌ പോലെ തോന്നി.ഉണര്‍ന്നപ്പോള്‍ അടുത്തിരുന്ന മാന്യന്റെ കയ്യ് അവന്റെ തുടയില്‍.വേഗം അവന്‍ കണ്ടക്ടറെ വിളിച്ചു കാര്യം പറഞ്ഞു.കണ്ടക്ടര്‍ ഉടനെ അയാളെ സീറ്റ്‌ മാറ്റി ഇരുത്തി .

ബസില് ലൈറ്റ് ഇടുകയും ചെയ്തു.സസുഖം അവന്‍ യാത്ര തുടര്‍ന്നൂ.ഹവാരി ചെയ്തതാണ് ശരി .അങ്ങനെ ആയിരുന്നു ഞാനും അശ്വിന്ഉം പ്രതികരിക്കേണ്ടി ഇരുന്നത്.ഈ ഒരു അനുഭവം ഉണ്ടായതിനു ശേഷം പെന്ന്കുട്ടികള്‍ മാത്രം അല്ല ആണ്‍കുട്ടികളും നമ്മുടെ സമൂഹത്തില്‍ സുരക്ഷിതരല്ല എന്ന് മനസ്സിലായത്.

ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ ഒരു ക്രൂര അനുഭവം നമ്മള്‍ അറിഞ്ഞു.പ്രതിഷേധം ലൈക്‌ ചെയ്തും കമന്റ്‌ ചെയ്തും ആഘോഷിച്ചു .ഇത് പോലുള്ള തെറ്റുകള്‍ക്ക് വധശിക്ഷ തന്നെ നല്‍കിയില്ലെങ്കില്‍ നമ്മുടെ നാടിന്റെ ഗതി പരിതാപകരമായിരിക്കും .ഇനി ഒരു ഡല്‍ഹി ആവര്‍ത്തിക്കുമ്പോളല്ല നമ്മള്‍ അത് ഓര്‍ക്കേണ്ടതും ! യൌവ്വനം കഴിയാത്ത ചെറുപ്പക്കാര്‍ മുതല്‍ അറുപതു വയസ്സുള്ള കിളവന്മാര്‍ വരെ പല്ലുകള്‍ക്ക് മൂര്‍ച്ച കൂട്ടി കാത്തു ഇരിക്കുകയാണ്.കാമം മൂത്ത് കടിച്ചു കീറുവാന്‍ !!!!!!!!
കടപ്പാട്: അശ്വിന്‍,ഹവാരി.

നന്ദി: അനന്ദു

നീ ഉപദേശിച്ചത് പോലെ ബ്ലോഗ്ഗര്‍ ഒന്നിനെയും പേടിക്കാതെ തുറന്നു ജീവിതം പച്ചയായി എഴുതിയിരിക്കുന്നു.കുറച്ചു കൂടി പച്ചയായി എഴുതിയാല്‍ എന്റെ പോസ്റ്റ്‌ നീലയാകും......

Friday, January 11, 2013

ലവള്‍


C യുടെ എക്സാമിനു മുന്‍പ് യദുവിനോട് കത്തി വെച്ചുകൊണ്ടിരിക്കെ വാതില്‍ക്കല്‍


ദേ ലവള്‍! !!!!!!l!!


അതെ ,അവള് തന്നെ.....

ആഴ്ചകള്‍ക്ക് മുന്‍പ് ആള്‍ ആരാണെന്നറിയാതെ സിവിലിന്റെ മുന്നില്‍ വെച്ച് ഞാന്‍ 

വായിനോക്കിയ ലവള്‍.... ... . 

ഒരുപാടു തവണ കോളേജ്-ന്റെ പരിസരത്തുള്ള ഒട്ടുമിക്ക ഹോസ്റ്റല്‍ 

മുറികളിലും നെടുംകുഴിയിലെ ബാകെറികളിലും വന്ന കാലം മുതല്‍ കേട്ടിട്ടുള്ള അവളാണ് ഇവള്‍ 

എന്ന് പറഞ്ഞു തന്നത് സെഫ്യ്നാണ് .


ഹാരിസ് ഒരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മ വന്നു.


“നിങ്ങള്‍ തമ്മില്‍ നന്നായി ചേരും .


ഒരേ ഉയരം :)


ഒരേ നിറം :D


ഒരേ സ്വഭാവം :P ”

നല്ല ഒന്നാംതരം ഒരു തെറി എന്റെ ഉള്ളില്‍ തികട്ടി വന്നതാണ്‌. മനുഷ്യന്‍ കേള്‍കാത്ത തെറി 
അവന്‍ തിരിച്ചു പറയും എന്നോര്‍ത്ത് അന്ന് ഞാന്‍ അത് വിഴുങ്ങി.


അവള്‍ ക്ലാസ്സില്‍ കേറി അവളുടെ ഇരിപ്പിടം നോക്കി കണ്ടുപിടിച്ചു .ദേ എന്റെ കൂടെ!!


പോളി 1st ഇയര്‍ മുതല്‍ C പഠിക്കുന്നതാണ്. അതുവരെ സിംബാവെക്കെതിരെ ടോസ് ലഭിച്ചു ബാറ്റിംഗ്നു ഇറങ്ങാന്‍ പോകുന്ന ഇന്ത്യന്‍ ടീമിനെ പോലെ ആയിരുന്നു എന്റ്റെ മനസ്സ്..
പൊടുന്നനെ എല്ലാം തകിടം മറിഞ്ഞു.
  
ഞാന്‍ പതിയെ പുറത്തേക്കിറങ്ങി ശ്രീരാജിനോട് പറഞ്ഞു


“ഡാ ഞാന്‍ ഈ എക്സാം-നു പൊട്ടും ”


“ എക്സാം ഒക്കെ ഇനിയും വരും . ഇത് പോലൊരു അവസരം നിനക്ക് കിട്ടില്ല ”


ആരൊക്കെയോ ഠമാര്‍ പഠാര്‍ ട്ടെ ഠോ എന്നൊക്കെ പറയുന്നത് കെട്ടൂ
രഞ്ജിത് എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു ഉപദേശിച്ചു.
“ ഡാ നീ പേപ്പറില്‍ മാത്രം ഫോക്കസ് ചെയ്യണം . എന്തൊക്കെ വന്നാലും ഇടത്തെ സൈഡിലേക്ക് 
നോക്കരുത് . ”


അത് കേട്ട് അടുത്ത് നിന്ന റെജിന ചിരിച്ചു.


“ഹത് പിന്നെ.കഴിഞ്ഞ സീരീസ്‌ എക്സാം-നു എനിക് ഇത് പോലൊരു പണി കിട്ടിയതാ ... ഒന്നും 
എഴുതാന്‍ പറ്റില്ല. ”


ടീച്ചര്‍ വന്നതും എല്ലാവരും ക്ലാസ്സില്‍ കേറി .


ഞാനും പോയി ഇരുന്നു.അറിയാതെ ഇടത്തേക്ക് നോക്കി.അവള്‍ ചിരിച്ചു ,ഞാനും.


ചോദ്യകടലാസ്സ്‌ കയ്യില്‍ കിട്ടിയപ്പോള്‍ സമാധാനമായി. എല്ലാം അറിയാവുന്ന ചോദ്യങ്ങള്‍. 

രഞ്ജിത് പറഞ്ഞത് ഓര്‍ത്തു വലത്തോട്ട് തിരിഞ്ഞു ഇരുന്നു എഴുതി. എഴുത്തിനും വായനക്കും 

പതിവില്ലാത്ത വല്ലാത്തൊരു സ്പീഡ്. കുറച്ചു കഴിഞ്ഞപ്പോള്‍ തൊണ്ട വരണ്ടു.അവള്‍ 

അടുത്തിരുന്നു വെള്ളം കുടിക്കുന്നു.അവളോട്‌ ചോദിച്ചു കുറച്ചു വെള്ളം കുടിച്ചു .പിന്നെ രണ്ടു 

മണിക്കൂര്‍ പെട്ടന്ന് പോയി. ഞാന്‍ എഴുതി കഴിഞ്ഞു .ഉത്തര കടലാസ് ഒരിക്കല്‍ കൂടി വായിച്ചു 

നോക്കാനോ ഇറങ്ങി പോകാനോ തോന്നുന്നില്ല. അവള്‍ പിന്നെയും വെള്ളം കുടിക്കുന്നു ,ഞാന്‍ 

ചെരിഞ്ഞു അവളെ നോക്കി,


“വേണോ? “


വേണമെന്ന രീതിയില്‍ ഞാന്‍ തല കുലുക്കി


“തീര്‍ന്നു പോയി ” ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
പിന്നെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാന്‍ ഇറങ്ങി പോന്നു.പിന്നാലെ യദുവും .

പുറത്തിറങ്ങിയപ്പോള്‍ യദു എന്നെ നോക്കി ഒരു കള്ളച്ചിരി പാസാക്കി .

"നീ അവളുടെ വെള്ളം വാങ്ങി കുടിച്ചല്ലേ....?"

  
"ങാ" 

"അവളുടെ വെള്ളത്തിന്‌ നല്ല രുചിയാ...!"

വെള്ളത്തിന്‌ രുചിയോ എന്ന് ആലോചിച്ചു നില്‍ക്കെ അവന്‍ ചോദ്യകടലാസു  എടുത്തു ചത്ത കുഞ്ഞിന്റെ ജാതകം നോക്കാന്‍ തുടങ്ങി..

യദു ചോദ്യങ്ങളൊക്കെ നോക്കിക്കൊണ്ടിരിക്കെ പത്രണ്ട് മാര്‍ക്കിന്റെ മൂന്നാമത്തെ ചോദ്യം കണ്ടു 

ഞാന്‍ ഞെട്ടി.


മെട്രിക്സ്‌ അഡീഷ൯!!


നെഞ്ച് ഒന്ന് പിടച്ചു. മെട്രിക്സ്‌ എന്ന് കണ്ടപ്പോഴേ മള്‍ട്ടിപ്ലിക്കെഷ൯ ‍‌‌‌‌‌‌‌‌‌‌‌‌‌‌‌ എഴുതി വെച്ച് 

ഞാന്‍.. ......
എന്തൊരു സ്പീഡ് ആയിരുന്നു.


ദൈവമേ എന്റെ 12 മാര്‍ക്ക്‌!!


അപ്പോഴത്തെ എന്റെ അവസ്ഥ !!


രഞ്ജിത്ന്റെ ഭാഷയില്‍
“അരിയും മൂഞ്ചി മണ്ണെണ്ണയും മൂഞ്ചി ”

എന്റെ തന്നെ ഭാഷയില്‍
“ എന്റെ ഉള്ളിലെ വികൃതി ചെക്കന്‍ എന്നോട് അലറി


യു ആര്‍ ഫക്കഡ് !! “


Thursday, January 10, 2013

RiT Express
രാജിവ്  ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഥവാ  ആര്‍.ഐ.ടി.-യില് ചേരുന്നതിനു മുന്‍പ് ഞാന്‍ അധികം ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല.
പക്ഷെ കോട്ടയത്തുള്ള എന്റെ പുതിയ കോളേജിലേക്ക് യാത്ര ചെയ്യാന്‍ നല്ലതും എളുപ്പവും ട്രെയിന്‍ മുഖേനയുള്ള  യാത്ര മാര്‍ഗമാണ് .ട്രെയിന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്റെ ക്ലാസ്സിലെ ഈശ്വരന്റെ മുഖമാണ്.ഈശ്വരന്‍ നമ്പൂതിരി ഫ്രം കായംകുളം .കേരളത്തിലൂടെ പോകുന്ന എല്ലാ ട്രെയിനുകളുടെയും എ ടു സെഡ് കാര്യങ്ങള്‍ പുള്ളിക്ക് അറിയാം.ഞങ്ങള്‍ക്ക് കോളേജില്‍ നിന്നും  ചങ്ങനാശ്ശേരി വരെ കോളേജ് ബസ്‌ ഉണ്ട്,  അത് കൊണ്ട് രാവിലെ ചങ്ങനാശ്ശേരി ഇറങ്ങി അവിടെ നിന്ന് അങ്ങോട്ട്‌ കോളേജ് ബസിലാണ് യാത്ര .കോളേജില്‍ ചേര്‍ന്ന ആദ്യദിവസങ്ങളില്‍ ഒരു രാവിലെ ചങ്ങനാശ്ശേരില്‍ എത്തിയപ്പോള്‍ ഈശ്വരന്‍ തലയൊക്കെ ഒന്ന് കുലുക്കി  ഉറക്കെ പറഞ്ഞു  ഭാഗ്യം, ഇന്ന് നമ്മള്‍ നേരത്തെയാണ് , 16303 പണിഞ്ഞില്ല .. .  .
16303, അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ചോദിച്ചു 16303 എന്താ?
അത് കേട്ട് ഈശ്വരന്‍ ഉറക്കെ ചിരിച്ചു
“ഹ ഹാ നിനക്ക് റെയില്‍വേ ഭാഷ അറിയില്ല അല്ലെ??
ഡാ മിഥുനെ... ഇവന് റെയില്‍വേ ഭാഷ അറിയില്ലെടാ...”
അത് കേട്ട് മിഥുനും ചിരി തുടങ്ങി. അത് അല്ലെങ്കിലും അങ്ങനെയാണ്,ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നാ പ്രയോഗം  ശരി വെയ്ക്കുന്ന കൂട്ടുകാരന്‍, ബി.ആര്‍ക്കിലെ മിഥുന്‍ അഥവാ ആദിവാസി!
ചിരിക്കുന്നതിനിടയില്‍ മിഥുന്‍ എന്നോട് പറഞ്ഞു
“ഇന്ന്
16303 16302നെ പണിഞ്ഞില്ല , അത് കൊണ്ട് നമ്മള്‍ രക്ഷപെട്ടു..   ”
ഒന്നും മനസ്സിലാകാത്തത് കൊണ്ടും ഇനി വല്ല അസുഖവുമാണോ എന്ന സംശയം തോന്നിയത് കൊണ്ടും ഞാന്‍ മിണ്ടാതെ നിന്ന്.
  16302 വെനാടിന്റെയും  16303  വഞ്ചിനാട്ന്റെയും   ട്രെയിന്‍  നമ്പര്‍ ആണ് . മാവേലിക്കര - ചെങ്ങന്നൂര്‍ സ്റ്റേഷന്കളില്‍ വഞ്ചിനാട്നു പോകാന്‍ വേണ്ടി ഞങ്ങള്‍ പോകുന്ന വേണാട് പിടിച്ചു ഇടാറുണ്ട് .അങ്ങനെ താമസിച്ചാല്‍ ചിലപ്പോള്‍ കോളേജ് ബസ്‌ കിട്ടില്ല.  ഇതൊക്കെ പിന്നീടു ഈശ്വരന് തന്നെ പറഞ്ഞതാണ്‌ .മെമു ആദ്യമായി കേരളത്തില്‍ വന്നപ്പോള്‍ അതില്‍ യാത്ര ചെയ്യാന്‍    ഉച്ചക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്തു എറണാകുളത് പോയി മേമുവില്‍ കേറി കായംകുളം വരെ യാത്ര ചെയ്തത് തെല്ലഭിമാനത്തോടെ ഈശ്വരന്‍  പറഞ്ഞു. ഈശ്വരന്റെ ഫോണ്‍ നിറയെ ട്രെയിന്റെ ചിത്രങ്ങളും വീഡിയോയുമാണ്‌ . അതിനെ കുറിച്ച് ചോദിച്ചാല്‍ ഈശ്വരന് ദേഷ്യം വരും. “ നിനക്കൊക്കെ ഫോണില്‍ മെസ്സി അടിക്കുന്നതും റൊണാള്‍ഡോ ഓടുന്നതുമൊക്കെ ഇടാം , ഞാന്‍ ചെയ്യുനത് കുറ്റം!! ”. റെയില്‍വേയുടെ വെബ്സൈറ്റ് ഡൌണ്‍ ആകുമ്പോള്‍ ഈശ്വരന്റെ നമ്പര്‍ ഡിസ്പ്ലേ ചെയ്യണമെന്നാണ് ഹാരിസിന്റെ അഭിപ്രായം. ഈശ്വരന്‍ ക്ലാസ്സില്‍ ഉള്ളത് എനിക്കൊക്കെ ഒരു അനുഗ്രഹമാണ് . ഏതൊക്കെ സമയത്ത് ഏതൊക്കെ ട്രെയിന്‍ എന്ന് അവന്‍ പറഞ്ഞു തരും.
ഒരു ദിവസം,കോളേജിലെ ഓണാഘോഷങ്ങള്‍  കഴിഞ്ഞു വീട്ടിലേക്കു തിരികെ ട്രെയിനില്‍ പോകുകയായിരുന്നു . എന്റെ കൂടെ ഈശ്വരനും പിന്നെ ഞങ്ങളുടെ ക്ലാസ്സിലെ നിബിന്‍ അഥവാ NGVയും കൂടെ ഉണ്ടായിരുന്നു.ട്രെയിനില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു.ചങ്ങനാശ്ശേരി എത്തിയപ്പോള്‍ ട്രെയിനില്‍ പ്രായമുള്ള അമൂമ്മമാര്‍ കയറി.  പ്രായത്തെ മാനിച്ചു ഞാനും ഈശ്വരനും എഴുന്നേറ്റു  വാതിലില്‍ കാറ്റ് കൊണ്ട് നിന്നൂ, അവര്‍ നന്ദിയോടെ ചിരിച്ചു. കുറച്ചു കഴിഞ്ഞു സീറ്റ്‌ കിട്ടിയപ്പോള്‍ ഞാന്‍ പോയി ഇരുന്നു,കായംകുളത്ത് ഈശ്വരനും ഇറങ്ങി.  NGV എനിക്ക് മറുവശത്തിരുന്നു ഉറങ്ങുന്നു.അഗാധ നിദ്ര ..ഞാന്‍ ഫോണില്‍ അവന്റെ ഫോട്ടോ എടുത്തു.ഫ്ലാഷ് ഓണ്‍ ആണെന്ന് ഞാന്‍ ഓര്‍ത്തില്ല.അവന്‍ ചെറുതായി കണ്ണ് തുറന്നു ഒന്ന് ചിരിച്ചിട്ട് പിന്നെയും കണ്ണടച്ചു.

 “ഡോ, താന്‍ എന്തിനാ എന്റെ ഫോട്ടോ എടുത്തത്‌?”    

പെട്ടന്ന് അവന്റെ അടുത്ത ഇരുന്ന ചേച്ചി എന്നോട് ചോദിച്ചു.ആ ചേച്ചിയെ അപ്പോഴാണ് ഞാന്‍ കണ്ടത് എന്ന് പറഞ്ഞാല്‍ കള്ളമാകും,ആ സ്റ്റേഷനില്‍ നിന്നാണ് ആ ചേച്ചി കേറിയത്‌ . എന്നേക്കാള്‍ ഒന്ന് രണ്ടു വയസ്സ് മൂപ്പ് ഉണ്ടാകും, വലിയ നിറം ഒന്നും ഇല്ലായിരുന്നെങ്കിലും കാണാന്‍ ഒരു ചന്തമൊക്കെ ഉണ്ടായിരുന്നു  :P... .എന്നാലും ഞാന്‍ അവരുടെ ഫോട്ടോ ഒന്നും എടുത്തില്ല .
ഒന്ന് പതറി എങ്കിലും  ഞാന്‍ അവരുടെ ഫോട്ടോഎടുത്തില്ല എന്ന് പറഞ്ഞു.
“അത് താന്‍ പറഞ്ഞാല്‍ മതിയൊ?
മര്യാദക്ക് ഫോണ്‍ താടോ..”
എനിക്ക് ദേഷ്യം വന്നു.ഞാന്‍ നിങ്ങളുടെ ഫോട്ടോ എടുത്തിട്ടില്ല .
“ താന്‍ ഫോണ്‍ താ ,അല്ലെങ്കില്‍ ഞാന്‍ ബഹളം വെയ്ക്കും  ”
ആ ഭീഷണിയില്‍ ഞാന്‍ വീണു.ഞാന്‍ ചുറ്റും നോക്കി .അവിടെ ഇവിടെ ഇരിക്കുന്ന സ്ത്രീകള്‍ ഒരു നികൃഷ്ടജീവിയെ കണ്ടപോലെ എന്നെ നോക്കുന്നു !! സീറ്റ്‌ ഒഴിഞ്ഞു കൊടുത്ത നന്ദി ഒന്നും എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല.ഇനി ഒരു അക്ഷരം മിണ്ടിയാല്‍ കാര്യം ഒന്നും ചോദിയ്ക്കാന്‍ നില്‍ക്കാതെ അവര്‍ എന്നെ തല്ലുമെന്ന് ഞാന്‍ ഭയന്നു . ഞാന്‍ ഒന്നും കൂടി ഫോണില്‍ നോക്കി.ഇല്ല,ആ ചേച്ചിയുടെ ഒരു കയ്യ് മാത്രമേ ആ ഫോട്ടോയില്‍ വന്നിട്ടുള്ളു.
“ ഫോണ്‍ താടോ  ”
ആ ചേച്ചി ഇനി വിളിച്ചു കൂവുമെന്നു എനിക്ക് മനസ്സിലായി . അല്ലെങ്കിലും ആണുങ്ങള്‍ക് ചോദ്ക്കാനും പറയാനും ആരും ഇല്ലല്ലോ. ഞാന്‍ തല തിരിച്ചു NGVനെ  നോക്കി. അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു പിടിച്ചിരിക്കുന്നു!!
നന്‍ബന്‍ ഡാ!!
ഞാന്‍ ആ ഫോണ്‍ കൊടുത്തു . അവര്‍ ആ ഫോട്ടോ നോക്കി.കുഴപ്പമില്ലെന്ന് മനസ്സിലായി .
“ ഒരു ഫോട്ടോ മാത്രമേ എടുത്തുള്ളൂ??? ”
“ എന്റെ ഫോണില്‍ ഒരു ഫ്ലാഷില്‍ ഒരു ഫോട്ടോ മാത്രമേ എടുക്കാന്‍ പറ്റൂ  ”
അവര്‍ എന്നെ ഒന്ന് കലിപ്പിച്ചു നോക്കി..ഫോണ്‍ തിരിച്ചു തന്നു..
എന്റെ സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി,അതുവരെ NGV കണ്ണടച്ച് തന്നെ ഇരുന്നു.

ഓണം കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങി. ഞാന്‍ അന്ന് ഉച്ചക്ക് അവനോടു  ചോദിച്ചു    
“ നീ സത്യത്തില്‍ അത്രെയും ബഹളം  ഉണ്ടായിട്ടും ഉണര്ന്നില്ലേ??  ”
അവന്‍ ഒന്ന് ചിരിച്ചു, “അതോ....ഹി ഹീ .. അത് പണി കിട്ടുമെന്ന് കരുതി ഞാന്‍ മനപ്പൂര്‍വം കണ്ണ് തുറക്കാഞ്ഞതാ..”  
   
 നന്‍ബന്‍ ഡാ!! 

Leave a comment