Monday, November 14, 2011

വിശുദ്ധമായതെന്താണ്??

വിശുദ്ധമായതെന്താണ്
പ്രണയമോ ...?
അതെങ്ങനെ വിശുദ്ധമാവും
അനശ്വര
പ്രേമത്തിന്റെ വഴികളിലൊക്കെ
കാമത്തിന്റെ മുറിപ്പാടുകള് ഇല്ലേ
വികലമായ വികാരത്തിന്റെ
വിരല്പാടുകള് കൊണ്ട് നിറഞ്ഞ
ഒന്നു
പിന്നെ വിശുദ്ധമായാതെന്
താണ്...?
പിതൃവാത്സല്ല്യമോ......?
അതിന്നു വെറുമൊരു പേരു മാത്രം
അവിടെയും കാമം തന്റെ മുറിപ്പാടുകള്
തീര്ത്തു
പിന്നെ മാതൃവാത്സല്ല്യമോ ...?
ഇല്ല ഒറ്റികൊടുക്കപെട്ട
കുഞ്ഞിന്റെ
നിലവിളിയില് ആ
വിശുദ്ധിയും ഒലിച്ചു പോയി
നഷ്ട്ടമായ
വിശുദ്ധി നിന്നെയോര്ത്തു
ദൈവം കരയുന്നു
തന്റെ വിശുദ്ധി കാത്തു
സൂക്ഷിക്കാനൊരിടം
തേടി പരിഭ്രാന്തനായി അലയുന്നു
ചെറുതായൊന്നു ഭയപെടുകയും
ചെയ്യുന്നു .......................
വിശുദ്ധമാല്ലാത്തതില്
നിന്നെങ്ങനെ
ഇനിയൊരു വിശുദ്ധമായ സൃഷ്ട്ടി ...?

0 comments:

Leave a comment