Tuesday, June 25, 2013

കിട്ടാത്ത ലിഫ്റ്റ്‌ പുളിക്കും!
തമ്പീസ് ഹോസ്റ്റലില്‍ എന്റെ റൂംമേറ്റ്‌ രഞ്ജിത് ആണ്. സത്യം 

പറയാമല്ലോ... കര്‍ക്കശക്കാരനായ ഒരു മുതുമുത്തച്ഛന്റെ 

സ്നേഹവാല്‍സല്യങ്ങള്‍  ഏറ്റുവാങ്ങിയാണ് ഞാന്‍ അവിടെ 

കഴിയുന്നത്‌.അപ്പുപ് കുറെ നിയമങ്ങള്‍ ഉണ്ടാക്കിട്ടുണ്ട്.അത് പാലിച്ചു 

ജീവികേണ്ട ആളാകുന്നു ഞാന്‍ .റൂമില്‍ ആരെയും കേററാന്‍ പാടില്ല

പ്രതേകിച്ചു ഹാരിസും ആശ്വിനും.. അവര്‍ അവന്റെ ജന്മശത്രുക്കള്‍ ആകുന്നു. ഫിറോസും യദുവും ആ ലെവലില്‍ നിന്ന് കുറച്ചു താഴെയുള്ള ശത്രുക്കള്‍ ), 

ശബ്ദമുണ്ടാക്കാന്‍ പാടില്ല ,ചിരിക്കാന്‍ പാടില്ല,11 മണിക്ക് ലൈറ്റ് ഓഫ്‌ ചെയ്യണം ....അങ്ങനെ പലതും.

അവന്‍ ഇല്ലാത്തപ്പോള്‍ ഒരു പൂരത്തിനുള്ള ആള്‍ എന്റെ മുറിയില്‍ 

ഉണ്ടാകും .അവന്‍ വരുമ്പോഴേക്കും ആളൊഴിഞ്ഞ ശ്മശാനം പോലെ 

നിശബ്ദമാകും. കൊണക്കാന്‍ എന്നെ കഴിഞ്ഞേ വേറെ ആളുള്ളൂ എന്ന് 

സ്വയം അവകാശപെടുന്ന മുഹമ്മദ്‌  ഫിറോസ്   ഖാന്‍  പോലും 

അവനെതിരെ ഒന്നും പറയുന്നത് കണ്ടിട്ടില്ല . “സമാധാനത്തിനുള്ള 

നോബല്‍ സമ്മാനം ശെരിക്കും ലഭികേണ്ടത് നിനക്കാണ്..”അനീഷ്‌ 

ഒരിക്കല്‍ എന്നോട് പറഞ്ഞത്.           

മൂന്നാം സെമെസ്റ്റെറിലെ  സീരീസ്‌ എക്സാം നടക്കുന്ന കാലം , എക്സാം എഴുതി കഴിഞ്ഞു ഇലക്ട്രിക്കല്‍ ബ്ലോക്കിന്റെ മുന്നില്‍ വെച്ച് ഫോണില്‍ സംസാരിച്ചു നില്‍ക്കെ പിന്നില്‍ ഒരു കിളിനാദം. തിരിഞ്ഞു നോക്കിയപ്പോള്‍ Access 125ല്‍ ക്ലാസ്സിലെ ഒരു പെണ്‍തരി,നര്‍ത്തകി,.ഞാന്‍ കാരണം അവളുടെ വഴി തടസ്സപെട്ടു,

ഹെല്‍മെറ്റ്നിടയിലൂടെ പല്ല് കാണിച്ചു ചിരിക്കുന്നു. J

ഈ പെണ്ണ് ക്ഷിപ്രകോപി,ജാടക്കാരി മുതലായ പദങ്ങള്‍ അലങ്കരിക്കുന്ന സവിശേഷ സ്വഭാവത്തിന്റെ ഉടമയാണ്  എന്നായിരുന്നു കേട്ടുകേള്‍വി,എന്റെ (തെറ്റി)ധാരണയും.     

“എന്നെ നെടുംകുഴി വരെ വിടുമോ?”

മറുപടിയായി  മോഹിനിയാട്ടി മോണ കാട്ടി   ചിരിച്ചു. J
തമ്മനം ബൊമ്മന്‍ പറഞ്ഞത് ഓര്‍മ്മ വന്നു

“ഓള് ആ ഹെല്‍മെറ്റ്‌ ഒന്ന് വെച്ചാല്‍ ഉണ്ടല്ലോ എന്റെ സാറേ ...
പിന്നെ ചുറ്റും ഉള്ളതൊന്നും കാണാന്‍ പറ്റൂല്ല  ”
   
സത്യം ഹെല്‍മറ്റും പല്ലും അല്ലാതെ മറ്റൊന്നും കാണുന്നില്ല!

അവളുടെ ചിത്രങ്ങള്‍ക്കും അവള്‍ ലൈകുന്ന സ്റ്റാറ്റസ്സും ലൈക്‌ ചെയുന്നതിനിടയില്‍ ,ചില സായാഹ്നങ്ങളില്‍ സാക്ഷാല്‍ തമ്മനം പ്രാഞ്ചിയുടെ മകന്‍ ബൊമ്മന്‍ ഇങ്ങനെ ചിലത് പറയാറുണ്ട്‌ ..
അവന്റെ സ്വപ്നങ്ങളെ കുറിച്ച് ...അതില്‍ Access 125 ഓടിച്ചു വരുന്ന സ്വപ്നസുന്ദരി അതെ അവന്റെ  ഡ്രീംഗേളിനെ കുറിച്ച്...
ഒരിക്കല്‍ അവന്‍ അരുളി
“ഡെയിലി എന്നുടെ കനവില് അതെ Access 125ല് കല്യാണകോലത്തില് അവള്‍ വരും,ഹെല്‍മെറ്റ്‌ ഊരീ കിസ്സ്‌ ചെയ്യാന്‍ എന്‍ ചാരെ വരും,പക്ഷെ കിസ്സ്‌ മാത്രം മിസ്സ്‌ ആകും L

അവന്‍ അരുളുന്നതു നിര്‍ത്തി എന്നെ നോക്കി.

“അതെന്താ എന്ന് ചോദിക്കാത്തതെന്താഡാ ??”

അതൊരു അലര്‍ച്ചയായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ ആജ്ഞാപിച്ചു മാത്രം ശീലമുള്ള ആളാണ് ബൊമ്മന്‍.മട്ടാഞ്ചേരിയുടെ രാജാവ്,ദ ഡോണ്‍!!
കൊച്ചി അധോലോകം ബൊമ്മന്റെ കൈവെള്ളയിലാണ്
പോരാത്തതിനു പണ്ട് നെടുംകുഴിയില്‍ വെച്ച് ഒരു ഓട്ടോറിക്ഷ
ബൊമ്മനെ ഇടിച്ചിട്ടു ഓട്ടോ  തരിപ്പണമായിപ്പോയത്രെ !!

ബൊമ്മന്‍ ഗര്‍ജിച്ചത് കേട്ട് ഞാന്‍ അറിയാതെ ചുണ്ടനക്കി
“അതെന്താ?”

“മൂക്കും മൂക്കും ഇടിക്കും  “

എന്നെ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തി അവള്‍ ഹോണ്‍ അടിച്ചു .
ഞാന്‍ വഴി മാറി കൊടുത്തു ,വീട്ടില്‍ പോയി ചായ കുടിച്ചിട്ട് പഠിക്കാന്‍ ഇരിക്കേണ്ട കോച്ചാണ് ,പൊയ്ക്കോട്ടേ!!

    നേരെ റൂമില്‍ ചെന്നപ്പോള്‍ രഞ്ജിത് പഠനം തുടങ്ങിയിരുന്നു .
ഒരു കുസൃതി തോന്നി.അവന്‍ കേള്‍ക്കാനായി ഞാന്‍ ആ മഹാസംഭവം തെല്ലുറക്കെ പറഞ്ഞു.

“നമ്മുടെ ക്ലാസ്സിലെ Access  125 ഓടിച്ചു വരുന്ന പെണ്ണ് എനിക്ക് ലിഫ്റ്റ്‌ തന്നു.”

എന്തൊക്കെ പറഞ്ഞിട്ടും രഞ്ജിത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല..
അവസാനം രഞ്ജിത് പോയി രാഹുലിനോട് ചോദിച്ചു
രാഹുല്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് പറഞ്ഞു.എന്നിട്ടും മതി വരാഞ്ഞു കിരണിനോട് ചോദിച്ചു.
“അവള്‍ അവനു ലിഫ്റ്റ്‌ കൊടുത്തു,നെടുംകുഴി വരെ കൊണ്ടാക്കി ,ഞാന്‍ കണ്ടതാ!!”
ജീനിയസ് പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ല ,കാരണം RITല്‍ രഞ്ജിത്നു ഏറ്റവും വിശ്വാസം ഉള്ള ആള്‍ ആകുന്നു ജീനിയസ്  കിരണ്‍  .

രഞ്ജിത് നിരാശനായി റൂമിലെത്തി.
“അവള് നിനക്ക് ലിഫ്റ്റ്‌ തന്ന സ്ഥിതിക്ക് എല്ലാര്ക്കും  ലിഫ്റ്റ്‌ കൊടുക്കും 
ഛെ! അവളെന്താ നിനക്ക് മാത്രം ലിഫ്റ്റ് തന്നെ? എനിക്ക് തന്നില്ലല്ലോ..”
അന്ന് മുഴുവന്‍ അവന്‍  പിറുപിറുത്തു കൊണ്ടേ ഇരുന്നു...
പാവം ! സങ്കടം കാണും !!

“നോക്കിക്കോ നാളെ ഞാനും ചോദിക്കും,അവളോട്‌ ലിഫ്റ്റ്‌  ങ്ഹാ”

കെളവന്റെ ഒരു പൂതി ! ഇപ്പോള്‍ കിട്ടും ,അങ്ങോട്ട്‌ ചെല്ല് :P    അന്ന് രാത്രി അത്താഴം കഴിഞ്ഞു ഫിഫ കളിച്ചു കൊണ്ടിരിക്കെ രഞ്ജിത് എന്റെ അടുക്കല്‍ വന്നു വളരെ സൌമ്യമായി
“അവളോട്‌ നീ എന്താ ചോദിച്ചേ??”
“ആരോട്?
“നിനക്ക് ഇന്ന് അവള്‍ ലിഫ്റ്റ്‌ തന്നില്ലേ..അപ്പോള്‍ നീ എങ്ങനാ അവളോട്‌ ചോദിച്ചേ?”
അത് പറഞ്ഞപ്പോ രഞ്ജിത്തിന്റെ മുഖത്ത് കണ്ട ആകാംക്ഷ ! 
ആ ഭാവം!! അക്കരെ അക്കരെ അക്കരെയില്‍ മീന്‍ അവിയല്‍ ഉണ്ടാക്കിയ ശ്രീനിവാസനെ പോലെ! അല്ലാത്തപ്പോള്‍ പഠിക്കുന്ന സമയത്ത് തുമ്മിയാല്‍ തെറി വിളിക്കുന്നവനാണ്.

“ഞാന്‍ ഫോണ്‍ ചെയ്തു നില്‍കെ പിറകില്‍ അവള്‍ വന്നു,ഞാന്‍ നെടുംകുഴി വരെ ഇറക്കാമോ എന്ന് ചോദിച്ചു”

“അപ്പൊ??”

“അവള്‍ ചിരിച്ചു ”

“എന്നിട്ട് ??”

“ഞാന്‍ അവളുടെ വണ്ടിയില്‍ കേറി ഇരുന്നു.”

“ഛെ! രണ്ടീസം  മുന്‍പ് ഞാനും അവളോട്‌ ലിഫ്റ്റ്‌ ചോദിച്ചതാ, അവള്‍ ചിരിക്കേം ചെയ്തു .പക്ഷെ ഞാന്‍ വണ്ടിയില്‍ കേറില്ല,വല്യ കഷ്ടമായിപ്പോയി L

പിന്നീടു ആ മോഹിനിയാട്ടിയെ കാണുമ്പോള്‍  വല്ലാത്ത ഒരു നിരാശ രഞ്ജിത്ന്റെ മുഖത്ത് പടരും.
“അവള്‍ എനിക്ക് ലിഫ്റ്റ്‌ തന്നിരുന്നേല്‍ ഞാന്‍ കേറില്ലായിരുന്നു ,നാട്ടാര് വല്ലോം പറയും “

കിട്ടാത്ത ലിഫ്റ്റ്‌ പുളിക്കും!

പോരാത്തതിനു അവന്‍ കെട്ട്  പ്രായം കവിഞ്ഞു നില്‍ക്കുവല്ലേ..പേടി സ്വാഭാവികം!

പിന്നെ അവന്‍ എന്നെ നോക്കി അവന്റെ സിഗ്നേച്ചര്‍ ഡയലോഗ് അടിക്കും 

“എന്നാലും ബലോ നിന്നെ സമ്മതിച്ചു ,റിസ്കി പ്ലേ ആണ് ബലോന്റെ ,What a Maaaaan

വാല്‍കഷ്ണം :

ഈ സംഭവം നടന്നു കുറച്ചു ദിവസങ്ങള്‍ വരെ രഞ്ജിത്ന്റെ വിശ്വാസങ്ങള്‍ക്ക് മങ്ങല്‍ ഏല്‍ക്കാതിരിക്കാന്‍ വേണ്ടി ലിഫ്റ്റ്‌ തന്നു എന്നത് ഒരു നടന്ന കാര്യമായിട്ട് മറ്റുള്ളവരോട് അവതരിപ്പിച്ചത്.

ആ കാലയളവില്‍ തമ്മനം ബൊമ്മന്‍  എന്നോട് മിണ്ടിയില്ല!!! 

Leave a comment