Thursday, January 24, 2013

തല്പരകക്ഷിയല്ലാ.!!



കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ്‌ സ്റ്റാന്റ്-ലേക്ക് കുറച്ചധികം ദൂരമുണ്ട്. ട്രെയിനില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ ഇനി എപ്പോള്‍ ബസ്‌ കിട്ടി വീട്ടില്‍ ചെല്ലുമെന്നായിരുന്നു ആലോചിച്ചത്. ബസ്‌ സ്റൊപിലേക്ക് നടക്കുബോള്‍ ഒരു ബൈക്ക്ന്റെ ഹോണ്‍ കേട്ട് തിരിഞ്ഞു നോക്കി.നേരത്തെ ട്രെയിനില്‍ വെച്ച് കണ്ട അമ്മാവന്‍ വരുന്നു.കൈ കാണിച്ചു നോക്കി,അയാള്‍ ചിരിച്ചു കൊണ്ട് ബൈക്ക് നിര്‍ത്തി .ലിഫ്റ്റ്‌ കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ഇരിക്കെ കായംകുളത്ത് ഇറക്കണമെന്ന് പറഞ്ഞു.

മോന്റെ വീട് എവിടാ?

കരുനാഗപ്പള്ളി

ഞാന്‍ ഓച്ചിറ വരെ ഉണ്ട്,അവിടെ ഇറക്കാം .

പെട്ടന്ന് അങ്ങ് ചെല്ലും!! .ഞാനോര്‍ത്തു,

അമ്മാവന്‍ പിന്നെയും കുറെ കുശലം ചോദിച്ചു.

KPAC കഴിഞ്ഞപ്പോള്‍ അയാള്‍ അയാളുടെ കയ്യ് എടുതെന്റെ തുടയില്‍ വെച്ച്.എന്റെ കാല്‍ അല്ലെ ,അയാള് ഇരിക്കുനതിനു ഇരുവശം വരെ ചെല്ലും പ്ലയര്‍ പോലെ...പിന്നെ അയാള്‍ ആ കൈ വെച്ച് എന്റെ തുടയില്‍ തടവാന്‍ തുടങ്ങി.

ഇയാള് എന്താണ് ഈ ചെയ്യുന്നത്.

അങ്ങേരു കയ്യ് എടുക്കാതെ തിരിഞ്ഞു നോക്കി ചിരിക്കുന്നു.

ജീവിതത്തിന്റെ നല്ല ഒരു ഭാഗം കഴിഞ്ഞ അറുപതു വയസുള്ള ഒരു കറുത്ത കെളവന്‍.

അയാള്‍ ആ കയ്യ്  മുകളിലേക്ക് നീക്കുന്നു .

ഇങ്ങനെ പോയാല് പെട്ടന്ന് അങ്ങ് ചെല്ലും!!

അനക്കൊന്നും അച്ഛനും അനിയന്മാരും  ഇല്ലിയോടാ

എന്ന് ചോദിച്ചു ആ കൈ പിടിച്ചു തിരിച്ചിട്ടു ഇറങ്ങി ഓടാന്‍ തോന്നി.

കൃഷ്ണപുരമെത്തി .ഞാന്‍ പഠിച്ച സ്കൂള്‍ .അറിയാവുന്ന നാട്ടുകാര്.അതിലേറെ കൂടെ പഠിച്ച കൂട്ടുക്കാര്‍. എനിക്കേറെ പരിചയമുള്ള സ്ഥലം ,പക്ഷെ അപ്പോള്‍ ഞാന്‍ ബഹളം വെച്ചാല്‍ നാട്ടാര് അറിയും.അവര് പറഞ്ഞു വീട്ടുകാരും കൂട്ടുകാരും അറിയും.കൂട്ടുകാര്‍ അറിഞ്ഞാല്‍ തീര്‍ന്നു.പിന്നെ ഞാന്‍ മരിക്കുന്നതു വരെ ഇതും പറഞ്ഞെന്നെ കൊല്ലും.അടുത്ത സ്റ്റോപ്പ്‌ ഓച്ചിറയാണ് . അവന്മാര്‍ അറിയുന്നത് ഓര്‍ക്കാന്‍ പറ്റില്ല .ഇത് സഹിക്കാനും പറ്റുന്നില്ല .ഞാന്‍ സഹിച്ചു ഇരുന്നു,ഓച്ചിറ എത്താറായപ്പോള്‍ അയാള് ഒന്ന് കൂടി തിരിഞ്ഞു നോക്കിട്ടു അയാള് പറഞ്ഞു

മോനെ ഞാന്‍ കരുനാഗപ്പള്ളില്‍ വരെ കൊണ്ടാക്കാം .

“അയ്യോ! എന്റെ പോന്നു ചേട്ടാ വേണ്ട .ഇവിടെ മതി ,ഞാന്‍ ബസില്‍ പോയ്ക്കോളം ”

എന്ന് പറഞ്ഞിട്ട് ചാടി ഇറങ്ങി ബസ്‌ സ്റൊപിലേക്ക് അക്ഷരാര്‍ത്ഥത്താല്‍ ഓടുകയായിരുന്നു .വലയില്‍ നിന്ന് വഴുതി  രേക്ഷപെട്ട മീനിനെ പോലെ.അയാള് എന്റെ പിറകെ വരുമോ എന്ന് ഞാന്‍ പേടിച്ചു.പിന്നീടു ബസില്‍ ഇരിക്കുമ്പോള്‍ ആലോചിച്ചത് എന്റെ സ്ഥിതി ഇതാണെങ്കില്‍ ഈ നാട്ടിലെ പെണ്‍കുട്ടികളുടെ സ്ഥിതി എന്താണ് എന്നായിരുന്നു .

ഇത് ഒരു ഒറ്റപെട്ട സംഭവമാണ് എന്നാണ് ഞാന്‍ കരുതിയത്‌ .അശ്വിനും ഹവാരിയും ചിലത് പറയുന്നതിന് മുന്‍പ് വരെ.

വീട്ടിനടുത്തുള ബീച്ചില്‍ സൈക്കിള്‍ സവാരിക്കിടയില്‍ ഒരാള് ബൈക്കില്‍ വന്നു അശ്വിനോട് ഒരു വഴി ചോദിച്ചു.വഴി പറഞ്ഞിട്ട് അശ്വിന്‍ സൈക്കിള്‍ ചവിട്ടി നീങ്ങി,അയാള് പിറകെ വന്നു

“വാ എന്റെ കൂടെ വാ

നമുക്ക് ബീച്ചില്‍ പോയി ഇരുന്നു സംസാരിക്കാം”

“നമ്മള്‍ തമ്മില്‍ ഒരു പരിച്ചയവുമില്ലല്ലോ ചേട്ടാ,,”

ഒരു ഇരുപത്തഞ്ചു വയസ്സ് തോന്നുന്ന അയാളോട് അശ്വിന്‍ പറഞ്ഞു.

ഇങ്ങനെ ഒക്കെ അല്ലെ പരിചയപ്പെടുന്നത് വാ പോകാം .നമുക്ക് ആ തിരക്കില്ലാത്ത ഭാഗത്തേക്ക്‌ മാറാം

അശ്വിന് കത്തി.

ഇയാള് മറ്റെതാണ് .... ഗേ !!!

“എനിക്കൊരു താല്‍പര്യവും ഇല്ല ചേട്ടാ...തല്‍പര കക്ഷി അല്ലാ......... ”
എന്ന് അലറി അവനും എന്നെ പോലെ ജീവനും കൊണ്ട് ഓടി.

അയാള് കുറച്ചു ദൂരം കൂടി അവന്റെ പിറകെ ചെന്ന്.

ഓടിച്ചിട്ട്‌ പിടിക്കുന്നോ..

സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ വല്ല മുള്ള്മുരിക്കിലും കേറടാ എന്ന് മനസ്സില്‍ പറഞ്ഞു അവനും ഓടി രെക്ഷപെട്ടു .



ഹവാരി ബസില് കോളേജിലേക്ക് വന്നപ്പോള്‍ ചെറുതായി ഒന്ന് മയങ്ങി.രാത്രിയാണ്.ബസില് വെട്ടമില്ല .ഉറക്കത്തിനിടയില്‍ തുടയില്‍ എന്തോ ഒന്ന് ഇഴയുന്നത്‌ പോലെ തോന്നി.ഉണര്‍ന്നപ്പോള്‍ അടുത്തിരുന്ന മാന്യന്റെ കയ്യ് അവന്റെ തുടയില്‍.വേഗം അവന്‍ കണ്ടക്ടറെ വിളിച്ചു കാര്യം പറഞ്ഞു.കണ്ടക്ടര്‍ ഉടനെ അയാളെ സീറ്റ്‌ മാറ്റി ഇരുത്തി .

ബസില് ലൈറ്റ് ഇടുകയും ചെയ്തു.സസുഖം അവന്‍ യാത്ര തുടര്‍ന്നൂ.



ഹവാരി ചെയ്തതാണ് ശരി .അങ്ങനെ ആയിരുന്നു ഞാനും അശ്വിന്ഉം പ്രതികരിക്കേണ്ടി ഇരുന്നത്.ഈ ഒരു അനുഭവം ഉണ്ടായതിനു ശേഷം പെന്ന്കുട്ടികള്‍ മാത്രം അല്ല ആണ്‍കുട്ടികളും നമ്മുടെ സമൂഹത്തില്‍ സുരക്ഷിതരല്ല എന്ന് മനസ്സിലായത്.

ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ ഒരു ക്രൂര അനുഭവം നമ്മള്‍ അറിഞ്ഞു.പ്രതിഷേധം ലൈക്‌ ചെയ്തും കമന്റ്‌ ചെയ്തും ആഘോഷിച്ചു .ഇത് പോലുള്ള തെറ്റുകള്‍ക്ക് വധശിക്ഷ തന്നെ നല്‍കിയില്ലെങ്കില്‍ നമ്മുടെ നാടിന്റെ ഗതി പരിതാപകരമായിരിക്കും .ഇനി ഒരു ഡല്‍ഹി ആവര്‍ത്തിക്കുമ്പോളല്ല നമ്മള്‍ അത് ഓര്‍ക്കേണ്ടതും ! യൌവ്വനം കഴിയാത്ത ചെറുപ്പക്കാര്‍ മുതല്‍ അറുപതു വയസ്സുള്ള കിളവന്മാര്‍ വരെ പല്ലുകള്‍ക്ക് മൂര്‍ച്ച കൂട്ടി കാത്തു ഇരിക്കുകയാണ്.കാമം മൂത്ത് കടിച്ചു കീറുവാന്‍ !!!!!!!!




കടപ്പാട്: അശ്വിന്‍,ഹവാരി.

നന്ദി: അനന്ദു

നീ ഉപദേശിച്ചത് പോലെ ബ്ലോഗ്ഗര്‍ ഒന്നിനെയും പേടിക്കാതെ തുറന്നു ജീവിതം പച്ചയായി എഴുതിയിരിക്കുന്നു.കുറച്ചു കൂടി പച്ചയായി എഴുതിയാല്‍ എന്റെ പോസ്റ്റ്‌ നീലയാകും......

Friday, January 11, 2013

ലവള്‍






C യുടെ എക്സാമിനു മുന്‍പ് യദുവിനോട് കത്തി വെച്ചുകൊണ്ടിരിക്കെ വാതില്‍ക്കല്‍


ദേ ലവള്‍! !!!!!!l!!


അതെ ,അവള് തന്നെ.....

ആഴ്ചകള്‍ക്ക് മുന്‍പ് ആള്‍ ആരാണെന്നറിയാതെ സിവിലിന്റെ മുന്നില്‍ വെച്ച് ഞാന്‍ 

വായിനോക്കിയ ലവള്‍.... ... . 

ഒരുപാടു തവണ കോളേജ്-ന്റെ പരിസരത്തുള്ള ഒട്ടുമിക്ക ഹോസ്റ്റല്‍ 

മുറികളിലും നെടുംകുഴിയിലെ ബാകെറികളിലും വന്ന കാലം മുതല്‍ കേട്ടിട്ടുള്ള അവളാണ് ഇവള്‍ 

എന്ന് പറഞ്ഞു തന്നത് സെഫ്യ്നാണ് .


ഹാരിസ് ഒരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മ വന്നു.


“നിങ്ങള്‍ തമ്മില്‍ നന്നായി ചേരും .


ഒരേ ഉയരം :)


ഒരേ നിറം :D


ഒരേ സ്വഭാവം :P ”

നല്ല ഒന്നാംതരം ഒരു തെറി എന്റെ ഉള്ളില്‍ തികട്ടി വന്നതാണ്‌. മനുഷ്യന്‍ കേള്‍കാത്ത തെറി 
അവന്‍ തിരിച്ചു പറയും എന്നോര്‍ത്ത് അന്ന് ഞാന്‍ അത് വിഴുങ്ങി.


അവള്‍ ക്ലാസ്സില്‍ കേറി അവളുടെ ഇരിപ്പിടം നോക്കി കണ്ടുപിടിച്ചു .ദേ എന്റെ കൂടെ!!


പോളി 1st ഇയര്‍ മുതല്‍ C പഠിക്കുന്നതാണ്. അതുവരെ സിംബാവെക്കെതിരെ ടോസ് ലഭിച്ചു ബാറ്റിംഗ്നു ഇറങ്ങാന്‍ പോകുന്ന ഇന്ത്യന്‍ ടീമിനെ പോലെ ആയിരുന്നു എന്റ്റെ മനസ്സ്..
പൊടുന്നനെ എല്ലാം തകിടം മറിഞ്ഞു.
  
ഞാന്‍ പതിയെ പുറത്തേക്കിറങ്ങി ശ്രീരാജിനോട് പറഞ്ഞു


“ഡാ ഞാന്‍ ഈ എക്സാം-നു പൊട്ടും ”


“ എക്സാം ഒക്കെ ഇനിയും വരും . ഇത് പോലൊരു അവസരം നിനക്ക് കിട്ടില്ല ”


ആരൊക്കെയോ ഠമാര്‍ പഠാര്‍ ട്ടെ ഠോ എന്നൊക്കെ പറയുന്നത് കെട്ടൂ




രഞ്ജിത് എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു ഉപദേശിച്ചു.
“ ഡാ നീ പേപ്പറില്‍ മാത്രം ഫോക്കസ് ചെയ്യണം . എന്തൊക്കെ വന്നാലും ഇടത്തെ സൈഡിലേക്ക് 
നോക്കരുത് . ”


അത് കേട്ട് അടുത്ത് നിന്ന റെജിന ചിരിച്ചു.


“ഹത് പിന്നെ.കഴിഞ്ഞ സീരീസ്‌ എക്സാം-നു എനിക് ഇത് പോലൊരു പണി കിട്ടിയതാ ... ഒന്നും 
എഴുതാന്‍ പറ്റില്ല. ”


ടീച്ചര്‍ വന്നതും എല്ലാവരും ക്ലാസ്സില്‍ കേറി .


ഞാനും പോയി ഇരുന്നു.അറിയാതെ ഇടത്തേക്ക് നോക്കി.അവള്‍ ചിരിച്ചു ,ഞാനും.


ചോദ്യകടലാസ്സ്‌ കയ്യില്‍ കിട്ടിയപ്പോള്‍ സമാധാനമായി. എല്ലാം അറിയാവുന്ന ചോദ്യങ്ങള്‍. 

രഞ്ജിത് പറഞ്ഞത് ഓര്‍ത്തു വലത്തോട്ട് തിരിഞ്ഞു ഇരുന്നു എഴുതി. എഴുത്തിനും വായനക്കും 

പതിവില്ലാത്ത വല്ലാത്തൊരു സ്പീഡ്. കുറച്ചു കഴിഞ്ഞപ്പോള്‍ തൊണ്ട വരണ്ടു.അവള്‍ 

അടുത്തിരുന്നു വെള്ളം കുടിക്കുന്നു.അവളോട്‌ ചോദിച്ചു കുറച്ചു വെള്ളം കുടിച്ചു .പിന്നെ രണ്ടു 

മണിക്കൂര്‍ പെട്ടന്ന് പോയി. ഞാന്‍ എഴുതി കഴിഞ്ഞു .ഉത്തര കടലാസ് ഒരിക്കല്‍ കൂടി വായിച്ചു 

നോക്കാനോ ഇറങ്ങി പോകാനോ തോന്നുന്നില്ല. അവള്‍ പിന്നെയും വെള്ളം കുടിക്കുന്നു ,ഞാന്‍ 

ചെരിഞ്ഞു അവളെ നോക്കി,


“വേണോ? “


വേണമെന്ന രീതിയില്‍ ഞാന്‍ തല കുലുക്കി


“തീര്‍ന്നു പോയി ” ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
പിന്നെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാന്‍ ഇറങ്ങി പോന്നു.പിന്നാലെ യദുവും .

പുറത്തിറങ്ങിയപ്പോള്‍ യദു എന്നെ നോക്കി ഒരു കള്ളച്ചിരി പാസാക്കി .

"നീ അവളുടെ വെള്ളം വാങ്ങി കുടിച്ചല്ലേ....?"

  
"ങാ" 

"അവളുടെ വെള്ളത്തിന്‌ നല്ല രുചിയാ...!"

വെള്ളത്തിന്‌ രുചിയോ എന്ന് ആലോചിച്ചു നില്‍ക്കെ അവന്‍ ചോദ്യകടലാസു  എടുത്തു ചത്ത കുഞ്ഞിന്റെ ജാതകം നോക്കാന്‍ തുടങ്ങി..

യദു ചോദ്യങ്ങളൊക്കെ നോക്കിക്കൊണ്ടിരിക്കെ പത്രണ്ട് മാര്‍ക്കിന്റെ മൂന്നാമത്തെ ചോദ്യം കണ്ടു 

ഞാന്‍ ഞെട്ടി.


മെട്രിക്സ്‌ അഡീഷ൯!!


നെഞ്ച് ഒന്ന് പിടച്ചു. മെട്രിക്സ്‌ എന്ന് കണ്ടപ്പോഴേ മള്‍ട്ടിപ്ലിക്കെഷ൯ ‍‌‌‌‌‌‌‌‌‌‌‌‌‌‌‌ എഴുതി വെച്ച് 

ഞാന്‍.. ......
എന്തൊരു സ്പീഡ് ആയിരുന്നു.


ദൈവമേ എന്റെ 12 മാര്‍ക്ക്‌!!


അപ്പോഴത്തെ എന്റെ അവസ്ഥ !!


രഞ്ജിത്ന്റെ ഭാഷയില്‍
“അരിയും മൂഞ്ചി മണ്ണെണ്ണയും മൂഞ്ചി ”

എന്റെ തന്നെ ഭാഷയില്‍
“ എന്റെ ഉള്ളിലെ വികൃതി ചെക്കന്‍ എന്നോട് അലറി














യു ആര്‍ ഫക്കഡ് !! “


Thursday, January 10, 2013

RiT Express




രാജിവ്  ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഥവാ  ആര്‍.ഐ.ടി.-യില് ചേരുന്നതിനു മുന്‍പ് ഞാന്‍ അധികം ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല.
പക്ഷെ കോട്ടയത്തുള്ള എന്റെ പുതിയ കോളേജിലേക്ക് യാത്ര ചെയ്യാന്‍ നല്ലതും എളുപ്പവും ട്രെയിന്‍ മുഖേനയുള്ള  യാത്ര മാര്‍ഗമാണ് .ട്രെയിന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്റെ ക്ലാസ്സിലെ ഈശ്വരന്റെ മുഖമാണ്.ഈശ്വരന്‍ നമ്പൂതിരി ഫ്രം കായംകുളം .കേരളത്തിലൂടെ പോകുന്ന എല്ലാ ട്രെയിനുകളുടെയും എ ടു സെഡ് കാര്യങ്ങള്‍ പുള്ളിക്ക് അറിയാം.



ഞങ്ങള്‍ക്ക് കോളേജില്‍ നിന്നും  ചങ്ങനാശ്ശേരി വരെ കോളേജ് ബസ്‌ ഉണ്ട്,  അത് കൊണ്ട് രാവിലെ ചങ്ങനാശ്ശേരി ഇറങ്ങി അവിടെ നിന്ന് അങ്ങോട്ട്‌ കോളേജ് ബസിലാണ് യാത്ര .കോളേജില്‍ ചേര്‍ന്ന ആദ്യദിവസങ്ങളില്‍ ഒരു രാവിലെ ചങ്ങനാശ്ശേരില്‍ എത്തിയപ്പോള്‍ ഈശ്വരന്‍ തലയൊക്കെ ഒന്ന് കുലുക്കി  ഉറക്കെ പറഞ്ഞു  ഭാഗ്യം, ഇന്ന് നമ്മള്‍ നേരത്തെയാണ് , 16303 പണിഞ്ഞില്ല .. .  .
16303, അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ചോദിച്ചു 16303 എന്താ?
അത് കേട്ട് ഈശ്വരന്‍ ഉറക്കെ ചിരിച്ചു
“ഹ ഹാ നിനക്ക് റെയില്‍വേ ഭാഷ അറിയില്ല അല്ലെ??
ഡാ മിഥുനെ... ഇവന് റെയില്‍വേ ഭാഷ അറിയില്ലെടാ...”
അത് കേട്ട് മിഥുനും ചിരി തുടങ്ങി. അത് അല്ലെങ്കിലും അങ്ങനെയാണ്,ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നാ പ്രയോഗം  ശരി വെയ്ക്കുന്ന കൂട്ടുകാരന്‍, ബി.ആര്‍ക്കിലെ മിഥുന്‍ അഥവാ ആദിവാസി!
ചിരിക്കുന്നതിനിടയില്‍ മിഥുന്‍ എന്നോട് പറഞ്ഞു
“ഇന്ന്
16303 16302നെ പണിഞ്ഞില്ല , അത് കൊണ്ട് നമ്മള്‍ രക്ഷപെട്ടു..   ”
ഒന്നും മനസ്സിലാകാത്തത് കൊണ്ടും ഇനി വല്ല അസുഖവുമാണോ എന്ന സംശയം തോന്നിയത് കൊണ്ടും ഞാന്‍ മിണ്ടാതെ നിന്ന്.
  16302 വെനാടിന്റെയും  16303  വഞ്ചിനാട്ന്റെയും   ട്രെയിന്‍  നമ്പര്‍ ആണ് . മാവേലിക്കര - ചെങ്ങന്നൂര്‍ സ്റ്റേഷന്കളില്‍ വഞ്ചിനാട്നു പോകാന്‍ വേണ്ടി ഞങ്ങള്‍ പോകുന്ന വേണാട് പിടിച്ചു ഇടാറുണ്ട് .അങ്ങനെ താമസിച്ചാല്‍ ചിലപ്പോള്‍ കോളേജ് ബസ്‌ കിട്ടില്ല.  ഇതൊക്കെ പിന്നീടു ഈശ്വരന് തന്നെ പറഞ്ഞതാണ്‌ .മെമു ആദ്യമായി കേരളത്തില്‍ വന്നപ്പോള്‍ അതില്‍ യാത്ര ചെയ്യാന്‍    ഉച്ചക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്തു എറണാകുളത് പോയി മേമുവില്‍ കേറി കായംകുളം വരെ യാത്ര ചെയ്തത് തെല്ലഭിമാനത്തോടെ ഈശ്വരന്‍  പറഞ്ഞു. ഈശ്വരന്റെ ഫോണ്‍ നിറയെ ട്രെയിന്റെ ചിത്രങ്ങളും വീഡിയോയുമാണ്‌ . അതിനെ കുറിച്ച് ചോദിച്ചാല്‍ ഈശ്വരന് ദേഷ്യം വരും. “ നിനക്കൊക്കെ ഫോണില്‍ മെസ്സി അടിക്കുന്നതും റൊണാള്‍ഡോ ഓടുന്നതുമൊക്കെ ഇടാം , ഞാന്‍ ചെയ്യുനത് കുറ്റം!! ”. റെയില്‍വേയുടെ വെബ്സൈറ്റ് ഡൌണ്‍ ആകുമ്പോള്‍ ഈശ്വരന്റെ നമ്പര്‍ ഡിസ്പ്ലേ ചെയ്യണമെന്നാണ് ഹാരിസിന്റെ അഭിപ്രായം. ഈശ്വരന്‍ ക്ലാസ്സില്‍ ഉള്ളത് എനിക്കൊക്കെ ഒരു അനുഗ്രഹമാണ് . ഏതൊക്കെ സമയത്ത് ഏതൊക്കെ ട്രെയിന്‍ എന്ന് അവന്‍ പറഞ്ഞു തരും.
ഒരു ദിവസം,കോളേജിലെ ഓണാഘോഷങ്ങള്‍  കഴിഞ്ഞു വീട്ടിലേക്കു തിരികെ ട്രെയിനില്‍ പോകുകയായിരുന്നു . എന്റെ കൂടെ ഈശ്വരനും പിന്നെ ഞങ്ങളുടെ ക്ലാസ്സിലെ നിബിന്‍ അഥവാ NGVയും കൂടെ ഉണ്ടായിരുന്നു.ട്രെയിനില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു.ചങ്ങനാശ്ശേരി എത്തിയപ്പോള്‍ ട്രെയിനില്‍ പ്രായമുള്ള അമൂമ്മമാര്‍ കയറി.  പ്രായത്തെ മാനിച്ചു ഞാനും ഈശ്വരനും എഴുന്നേറ്റു  വാതിലില്‍ കാറ്റ് കൊണ്ട് നിന്നൂ, അവര്‍ നന്ദിയോടെ ചിരിച്ചു. കുറച്ചു കഴിഞ്ഞു സീറ്റ്‌ കിട്ടിയപ്പോള്‍ ഞാന്‍ പോയി ഇരുന്നു,കായംകുളത്ത് ഈശ്വരനും ഇറങ്ങി.  NGV എനിക്ക് മറുവശത്തിരുന്നു ഉറങ്ങുന്നു.അഗാധ നിദ്ര ..ഞാന്‍ ഫോണില്‍ അവന്റെ ഫോട്ടോ എടുത്തു.ഫ്ലാഷ് ഓണ്‍ ആണെന്ന് ഞാന്‍ ഓര്‍ത്തില്ല.അവന്‍ ചെറുതായി കണ്ണ് തുറന്നു ഒന്ന് ചിരിച്ചിട്ട് പിന്നെയും കണ്ണടച്ചു.

 “ഡോ, താന്‍ എന്തിനാ എന്റെ ഫോട്ടോ എടുത്തത്‌?”    

പെട്ടന്ന് അവന്റെ അടുത്ത ഇരുന്ന ചേച്ചി എന്നോട് ചോദിച്ചു.ആ ചേച്ചിയെ അപ്പോഴാണ് ഞാന്‍ കണ്ടത് എന്ന് പറഞ്ഞാല്‍ കള്ളമാകും,ആ സ്റ്റേഷനില്‍ നിന്നാണ് ആ ചേച്ചി കേറിയത്‌ . എന്നേക്കാള്‍ ഒന്ന് രണ്ടു വയസ്സ് മൂപ്പ് ഉണ്ടാകും, വലിയ നിറം ഒന്നും ഇല്ലായിരുന്നെങ്കിലും കാണാന്‍ ഒരു ചന്തമൊക്കെ ഉണ്ടായിരുന്നു  :P... .എന്നാലും ഞാന്‍ അവരുടെ ഫോട്ടോ ഒന്നും എടുത്തില്ല .
ഒന്ന് പതറി എങ്കിലും  ഞാന്‍ അവരുടെ ഫോട്ടോഎടുത്തില്ല എന്ന് പറഞ്ഞു.
“അത് താന്‍ പറഞ്ഞാല്‍ മതിയൊ?
മര്യാദക്ക് ഫോണ്‍ താടോ..”




എനിക്ക് ദേഷ്യം വന്നു.ഞാന്‍ നിങ്ങളുടെ ഫോട്ടോ എടുത്തിട്ടില്ല .
“ താന്‍ ഫോണ്‍ താ ,അല്ലെങ്കില്‍ ഞാന്‍ ബഹളം വെയ്ക്കും  ”
ആ ഭീഷണിയില്‍ ഞാന്‍ വീണു.ഞാന്‍ ചുറ്റും നോക്കി .അവിടെ ഇവിടെ ഇരിക്കുന്ന സ്ത്രീകള്‍ ഒരു നികൃഷ്ടജീവിയെ കണ്ടപോലെ എന്നെ നോക്കുന്നു !! സീറ്റ്‌ ഒഴിഞ്ഞു കൊടുത്ത നന്ദി ഒന്നും എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല.ഇനി ഒരു അക്ഷരം മിണ്ടിയാല്‍ കാര്യം ഒന്നും ചോദിയ്ക്കാന്‍ നില്‍ക്കാതെ അവര്‍ എന്നെ തല്ലുമെന്ന് ഞാന്‍ ഭയന്നു . ഞാന്‍ ഒന്നും കൂടി ഫോണില്‍ നോക്കി.ഇല്ല,ആ ചേച്ചിയുടെ ഒരു കയ്യ് മാത്രമേ ആ ഫോട്ടോയില്‍ വന്നിട്ടുള്ളു.
“ ഫോണ്‍ താടോ  ”
ആ ചേച്ചി ഇനി വിളിച്ചു കൂവുമെന്നു എനിക്ക് മനസ്സിലായി . അല്ലെങ്കിലും ആണുങ്ങള്‍ക് ചോദ്ക്കാനും പറയാനും ആരും ഇല്ലല്ലോ. ഞാന്‍ തല തിരിച്ചു NGVനെ  നോക്കി. അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു പിടിച്ചിരിക്കുന്നു!!
നന്‍ബന്‍ ഡാ!!
ഞാന്‍ ആ ഫോണ്‍ കൊടുത്തു . അവര്‍ ആ ഫോട്ടോ നോക്കി.കുഴപ്പമില്ലെന്ന് മനസ്സിലായി .
“ ഒരു ഫോട്ടോ മാത്രമേ എടുത്തുള്ളൂ??? ”
“ എന്റെ ഫോണില്‍ ഒരു ഫ്ലാഷില്‍ ഒരു ഫോട്ടോ മാത്രമേ എടുക്കാന്‍ പറ്റൂ  ”
അവര്‍ എന്നെ ഒന്ന് കലിപ്പിച്ചു നോക്കി..ഫോണ്‍ തിരിച്ചു തന്നു..
എന്റെ സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി,അതുവരെ NGV കണ്ണടച്ച് തന്നെ ഇരുന്നു.

ഓണം കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങി. ഞാന്‍ അന്ന് ഉച്ചക്ക് അവനോടു  ചോദിച്ചു    
“ നീ സത്യത്തില്‍ അത്രെയും ബഹളം  ഉണ്ടായിട്ടും ഉണര്ന്നില്ലേ??  ”
അവന്‍ ഒന്ന് ചിരിച്ചു, “അതോ....ഹി ഹീ .. അത് പണി കിട്ടുമെന്ന് കരുതി ഞാന്‍ മനപ്പൂര്‍വം കണ്ണ് തുറക്കാഞ്ഞതാ..”  
   
 നന്‍ബന്‍ ഡാ!! 

Wednesday, January 9, 2013

കോളനി പ്രസിഡന്റും ഉള്ളിവടയും







സുഹൃത്തുകളെ,





പോളിടെക്നിക് പാസ്സായി ബി.ടെക്നു രണ്ടാം വര്‍ഷം ചേരുന്നവര്‍ക്ക്‌ ക്ലാസ്സ്‌മേറ്റ്സ് ചെറിയ “പണി”കള്‍ നല്‍കാറുണ്ട് എന്ന് സുഹൃത്തുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്..എനിക്കും കിട്ടി പണികള്‍.അതില്‍ 2 എണ്ണമാണ് ഇവിടെ പറയുന്നത്..





ക്ലാസ്സില്‍ രാഖി R പിള്ള എന്നൊരു കുട്ടിയുണ്ട്.അവളെ കുറിച്ച് ചോദിച്ചപ്പോഴേ യദു അഥവാ ഡിങ്കന്‍ പറഞ്ഞു






“അളിയാ 1st ഇയറില്‍ വെച്ച് ഇവളെ റാഗ് ചെയ്തു എന്ന് ഇവളുടെ അച്ഛന്‍ ഒരു കംപ്ലൈന്റ്റ്‌ ചെയ്തത് കൊണ്ട് ഒരു സീനിയര്‍-നെ ഒരാഴ്ച സസ്പെന്റ് ചെയ്തതാ.. അവളുടെ അച്ഛന്‍ കോട്ടയത്തെ വലിയ രാഷ്ട്രീയകാരനാണ്.. ഏതോ ഹൌസിംഗ് കോളനിയുടെ പ്രസിഡന്റ്‌ ആണ്, ചക്കയാണ്, മാങ്ങയാണ്‌ , അദ്ദേഹം വിചാരിച്ചാല്‍ ഇവിടെ എന്തും നടക്കും.......”





യദു പറഞ്ഞതൊക്കെ ഞാന്‍ വിശ്വസിച്ചു.





അതിനു ശേഷം ഞാന്‍ ടെക് ഫെസ്റ്റ്-ന്റെ സ്പോണ്‍സര്‍ഷിപ്‌ കോ-ഓര്‍ഡിനേറ്റര്‍ ആയി . പിന്നിടൊരിക്കല്‍ രാഖിയെ ഫേസ്ബുക്ക്‌ ചാറ്റില്‍ കണ്ടപ്പോള്‍ കോട്ടയത്ത്‌ നല്ല പിടിപാടുള്ള മനുഷ്യന്റെ മോളല്ലെ.. ഏതെങ്കിലും സ്പോന്സേര്ഷിപ് ഒപ്പിച്ചു തരുമെന്നു കരുതി അച്ഛന്റെ പാര്‍ട്ടിയും മറ്റും ചോദിച്ചു ..കൂട്ടത്തില്‍ നിന്റെ അച്ഛന്‍ ഇവിടുത്തെ ഏതോ കോളനിയുടെ പ്രസിഡന്റ്‌ അല്ലെ എന്ന് ചോദിച്ചപ്പോഴെക്കും അവള്‍ വയലെന്റ്റ് ആയി .

“എന്റെ അച്ഛന്‍ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു .

.ഞാനും എന്റെ അച്ഛനും എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ,


ഞങ്ങളെ വെറുതെ വിടൂ.....”





പിന്നീടു അങ്ങോട്ട്‌ ചോദിച്ചതിനു ഒന്നും മറുപടിയില്ല......

യദു പണിഞ്ഞതാണെന്ന് മനസ്സിലാക്കാന്‍ പിന്നെയും വൈകി ....





അതിനു ശേഷം അശ്വിന്‍ എന്നോട് ഒരു കാര്യം പറഞ്ഞു.അശ്വിന്‍ നീളം കുറഞ്ഞ,കണ്ടാല്‍ തന്നെ ഒരു പാവം+ബുജി ലുക്ക്‌ തോന്നിക്കുന്ന ഒരു കൊഴികോട്കാരനാണ്,നല്ല ഫുട്ബോള്‍ പ്ലയെര്‍ ആണ് . പാവപ്പെട്ട (പാവങ്ങളുടെ ) മെസ്സി എന്നാണ് അവന്‍ സ്വയം വിശേഷിപ്പിക്കുന്നത്,ഹിഗൈന്‍ എന്ന് മറ്റുള്ളവരും..... ..










അങ്ങനെ ഉള്ള അവന്‍ എന്നോട് പറഞ്ഞു


“നമ്മുടെ ക്ലാസ്സിലെ ഗോപിക ഉണ്ടല്ലോ,അവള്‍ മാരക ഇംഗ്ലീഷ് ആണ് ,മുട്ടാന്‍ പറ്റില്ല, എഫ്.ബി സ്റ്റാറ്റസ് ഒക്കെ ഒന്ന് കാണണം, തറ തുടച്ചു,റൂം വൃത്തിയാക്കി എന്നൊക്കെ ഇംഗ്ലീഷ്ലെ എഴുതൂ... ഞാന്‍ ഒരിക്കല്‍ മരിയ(കോളേജ്നു അടുത്തുള്ള ബാകെറി)യില്‍ അവള്‍ ഉള്ളിവട ഓര്‍ഡര്‍ ചെയ്യുന്നത് കണ്ടതാണ്..













“One baked Onion please…….” ”





അത് കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞു ഇന്നലെ ഞാന്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം കണ്ടു.അതിന്റെ കാപ്ഷന്‍ എങ്ങനെ ആയിരുന്നു ...






“Dear girls,

Talking always in English doesn’t make you a Hollywood heroine “





ഇത് കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ ഓര്‍മ്മ വന്നത് അവളെയാണ്.ഉടനെ ക്ലാസ്സിന്റെ ഗ്രൂപ്പില്‍ ആ ചിത്രം പോസ്റ്റ്‌ ചെയ്തു അവളെ ടാഗ്ഗും ചെയ്തു .

ഇന്ന് രാവിലെ അവള്‍ ആ ചിത്രത്തിന് കമന്റ്‌ ചെയ്തത് കണ്ടു .

“നിന്നോട് ഞാന്‍ എപ്പോഴെങ്കിലും ഇംഗ്ലീഷില്‍ സംസരിചിട്ടുണ്ടോ (മിണ്ടിയിട്ടു വേണ്ടേ!!), പിന്നെ എന്തിനാ നീ എന്നെ ടാഗ ച്യ്തിരിക്കുന്നത് , ഞാന്‍ വഴക്കടിക്കാന്‍ വന്നതല്ല ”





അവള്‍ ക്ശുഭിതയായി. ഒരാഴ്ച മുന്‍പ് എനിക്ക് ക്ലാസ്സിലെ ഒരു പാവം പാവം പെണ്‍കുട്ടി ‘പട്ടി തെണ്ടി ചെറ്റ @@@@@ മോന്‍’ എന്നൊരു വിളിപ്പേര് സമ്മാനിച്ചത്‌ കൊണ്ടും ഞാന്‍ ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു
( പെണ്ണുങ്ങളുടെ തല്ലു കൊണ്ട് ചത്താല്‍ അവാര്‍ഡ്‌ ഒന്നും കിട്ടില്ലല്ലോ ).



പിന്നെ ഞാന്‍ അവളോട്‌ ചാറ്റിയതു ചുവടെ അത് പോലെ തന്നെ ചേര്‍ത്തിട്ടുണ്ട് (സമയമില്ല,ക്ഷെമി...)...ചിലപ്പോള്‍ ഡല്‍ഹിയില്‍ നിന്നൊരു ‘പണി’ എനിക്ക് കിട്ടുമായിരിക്കും . എന്നാലും ഞാന്‍ പോസ്റ്റും ...













· “നീ എന്നോട് പറഞ്ഞിട്ടില്ല ....വഴക്ക് കൂടാന്‍ വേണ്ടി ഇട്ട പോസ്റ്റ്‌ അല്ല,,,,വെറുതെ ഒരു രസത്തിനു കളിയാക്കാന്‍ വേണ്ടി ഇട്ടതാ,,...മരിയയില്‍ നീ പോയിട്ട് ഉള്ളിവടക്ക് "baked onion " എന്ന് പറഞ്ഞില്ലേ,,,,ചുമ്മാ കളിയാക്കാന്‍ ഇട്ടതാ...എല്ലാര്ക്കും ഇഷ്ടപെടില്ല..എനിക്കറിയാം..പക്ഷെ ഞാന്‍ ഇങ്ങനെയാ...ക്ഷെമി......”

·






“enikku kure square boxes kaanam...”

·






“athu malayalamanu....
font install chythal kanan kazhiyum....
nee phonil ninnano???”

·






“alla, pc....
ee baked onion enthuva??? athu mathram vayikkam"


"Ne mariya-yil poi ullivadaku
baked onion ennu
paranjle?”

·






“EPPO????

hstl-il kittana ullivada murumuruthu kazhikana njan enthina cash mudakki mariyayil poyi "order" cheyane?”

·










“Paranjitile?
Kazhinja varsham?
Enod aswn paranjatha. . .
Ayyo! Athu konda nine kaliyakan
njan aa post ittathu. . .”









“athu sheri.... ullivada-yum baked onion-um pinne njanum :P
ashwin-te humoursense kollam... pakshe njan angane onnum cheythitilla... ”:/

·








“Aswn paranjapo njan vswschu. . .
Kazhinja varsham
nadanna sambavama. . .
Ne maranu poyathakum. . .

Blogilidan njan oru post ezhuthi
vechirikukayairunu. . .
Che..”

·






“ullivada cash koduthu medikkan ulla vattonnum enikkilla...
pinne kelkunnathellam viswasikkenda....
btw, ninakku ariyunnathil kuduthal english onnum enikkarinjooda....
hm... ninte blog-il nee ithil ninnum inspiration ulkondu enthenkilum undakkikko... ;)
ashwin-e venel theme aakikko... athavumbol ezhutan kure kittumarikum...”

·








“Aswn paranjathu knda njn vshwscht. . .
Avan angane nuna
parayunna typ allairunnu. .

I gotta go. . C u l8r . .Bye”





“hm... njan enthayalum angane paranjilla...
avante kalipattam vallom njan ariyathe keduvaruthiyo entho.... :P
bye... gotta go as well”









vaalkashnam:



“Two baked maida with cooked boiled onion in it”

Leave a comment