Thursday, January 10, 2013

RiT Express
രാജിവ്  ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഥവാ  ആര്‍.ഐ.ടി.-യില് ചേരുന്നതിനു മുന്‍പ് ഞാന്‍ അധികം ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല.
പക്ഷെ കോട്ടയത്തുള്ള എന്റെ പുതിയ കോളേജിലേക്ക് യാത്ര ചെയ്യാന്‍ നല്ലതും എളുപ്പവും ട്രെയിന്‍ മുഖേനയുള്ള  യാത്ര മാര്‍ഗമാണ് .ട്രെയിന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്റെ ക്ലാസ്സിലെ ഈശ്വരന്റെ മുഖമാണ്.ഈശ്വരന്‍ നമ്പൂതിരി ഫ്രം കായംകുളം .കേരളത്തിലൂടെ പോകുന്ന എല്ലാ ട്രെയിനുകളുടെയും എ ടു സെഡ് കാര്യങ്ങള്‍ പുള്ളിക്ക് അറിയാം.ഞങ്ങള്‍ക്ക് കോളേജില്‍ നിന്നും  ചങ്ങനാശ്ശേരി വരെ കോളേജ് ബസ്‌ ഉണ്ട്,  അത് കൊണ്ട് രാവിലെ ചങ്ങനാശ്ശേരി ഇറങ്ങി അവിടെ നിന്ന് അങ്ങോട്ട്‌ കോളേജ് ബസിലാണ് യാത്ര .കോളേജില്‍ ചേര്‍ന്ന ആദ്യദിവസങ്ങളില്‍ ഒരു രാവിലെ ചങ്ങനാശ്ശേരില്‍ എത്തിയപ്പോള്‍ ഈശ്വരന്‍ തലയൊക്കെ ഒന്ന് കുലുക്കി  ഉറക്കെ പറഞ്ഞു  ഭാഗ്യം, ഇന്ന് നമ്മള്‍ നേരത്തെയാണ് , 16303 പണിഞ്ഞില്ല .. .  .
16303, അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ചോദിച്ചു 16303 എന്താ?
അത് കേട്ട് ഈശ്വരന്‍ ഉറക്കെ ചിരിച്ചു
“ഹ ഹാ നിനക്ക് റെയില്‍വേ ഭാഷ അറിയില്ല അല്ലെ??
ഡാ മിഥുനെ... ഇവന് റെയില്‍വേ ഭാഷ അറിയില്ലെടാ...”
അത് കേട്ട് മിഥുനും ചിരി തുടങ്ങി. അത് അല്ലെങ്കിലും അങ്ങനെയാണ്,ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നാ പ്രയോഗം  ശരി വെയ്ക്കുന്ന കൂട്ടുകാരന്‍, ബി.ആര്‍ക്കിലെ മിഥുന്‍ അഥവാ ആദിവാസി!
ചിരിക്കുന്നതിനിടയില്‍ മിഥുന്‍ എന്നോട് പറഞ്ഞു
“ഇന്ന്
16303 16302നെ പണിഞ്ഞില്ല , അത് കൊണ്ട് നമ്മള്‍ രക്ഷപെട്ടു..   ”
ഒന്നും മനസ്സിലാകാത്തത് കൊണ്ടും ഇനി വല്ല അസുഖവുമാണോ എന്ന സംശയം തോന്നിയത് കൊണ്ടും ഞാന്‍ മിണ്ടാതെ നിന്ന്.
  16302 വെനാടിന്റെയും  16303  വഞ്ചിനാട്ന്റെയും   ട്രെയിന്‍  നമ്പര്‍ ആണ് . മാവേലിക്കര - ചെങ്ങന്നൂര്‍ സ്റ്റേഷന്കളില്‍ വഞ്ചിനാട്നു പോകാന്‍ വേണ്ടി ഞങ്ങള്‍ പോകുന്ന വേണാട് പിടിച്ചു ഇടാറുണ്ട് .അങ്ങനെ താമസിച്ചാല്‍ ചിലപ്പോള്‍ കോളേജ് ബസ്‌ കിട്ടില്ല.  ഇതൊക്കെ പിന്നീടു ഈശ്വരന് തന്നെ പറഞ്ഞതാണ്‌ .മെമു ആദ്യമായി കേരളത്തില്‍ വന്നപ്പോള്‍ അതില്‍ യാത്ര ചെയ്യാന്‍    ഉച്ചക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്തു എറണാകുളത് പോയി മേമുവില്‍ കേറി കായംകുളം വരെ യാത്ര ചെയ്തത് തെല്ലഭിമാനത്തോടെ ഈശ്വരന്‍  പറഞ്ഞു. ഈശ്വരന്റെ ഫോണ്‍ നിറയെ ട്രെയിന്റെ ചിത്രങ്ങളും വീഡിയോയുമാണ്‌ . അതിനെ കുറിച്ച് ചോദിച്ചാല്‍ ഈശ്വരന് ദേഷ്യം വരും. “ നിനക്കൊക്കെ ഫോണില്‍ മെസ്സി അടിക്കുന്നതും റൊണാള്‍ഡോ ഓടുന്നതുമൊക്കെ ഇടാം , ഞാന്‍ ചെയ്യുനത് കുറ്റം!! ”. റെയില്‍വേയുടെ വെബ്സൈറ്റ് ഡൌണ്‍ ആകുമ്പോള്‍ ഈശ്വരന്റെ നമ്പര്‍ ഡിസ്പ്ലേ ചെയ്യണമെന്നാണ് ഹാരിസിന്റെ അഭിപ്രായം. ഈശ്വരന്‍ ക്ലാസ്സില്‍ ഉള്ളത് എനിക്കൊക്കെ ഒരു അനുഗ്രഹമാണ് . ഏതൊക്കെ സമയത്ത് ഏതൊക്കെ ട്രെയിന്‍ എന്ന് അവന്‍ പറഞ്ഞു തരും.
ഒരു ദിവസം,കോളേജിലെ ഓണാഘോഷങ്ങള്‍  കഴിഞ്ഞു വീട്ടിലേക്കു തിരികെ ട്രെയിനില്‍ പോകുകയായിരുന്നു . എന്റെ കൂടെ ഈശ്വരനും പിന്നെ ഞങ്ങളുടെ ക്ലാസ്സിലെ നിബിന്‍ അഥവാ NGVയും കൂടെ ഉണ്ടായിരുന്നു.ട്രെയിനില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു.ചങ്ങനാശ്ശേരി എത്തിയപ്പോള്‍ ട്രെയിനില്‍ പ്രായമുള്ള അമൂമ്മമാര്‍ കയറി.  പ്രായത്തെ മാനിച്ചു ഞാനും ഈശ്വരനും എഴുന്നേറ്റു  വാതിലില്‍ കാറ്റ് കൊണ്ട് നിന്നൂ, അവര്‍ നന്ദിയോടെ ചിരിച്ചു. കുറച്ചു കഴിഞ്ഞു സീറ്റ്‌ കിട്ടിയപ്പോള്‍ ഞാന്‍ പോയി ഇരുന്നു,കായംകുളത്ത് ഈശ്വരനും ഇറങ്ങി.  NGV എനിക്ക് മറുവശത്തിരുന്നു ഉറങ്ങുന്നു.അഗാധ നിദ്ര ..ഞാന്‍ ഫോണില്‍ അവന്റെ ഫോട്ടോ എടുത്തു.ഫ്ലാഷ് ഓണ്‍ ആണെന്ന് ഞാന്‍ ഓര്‍ത്തില്ല.അവന്‍ ചെറുതായി കണ്ണ് തുറന്നു ഒന്ന് ചിരിച്ചിട്ട് പിന്നെയും കണ്ണടച്ചു.

 “ഡോ, താന്‍ എന്തിനാ എന്റെ ഫോട്ടോ എടുത്തത്‌?”    

പെട്ടന്ന് അവന്റെ അടുത്ത ഇരുന്ന ചേച്ചി എന്നോട് ചോദിച്ചു.ആ ചേച്ചിയെ അപ്പോഴാണ് ഞാന്‍ കണ്ടത് എന്ന് പറഞ്ഞാല്‍ കള്ളമാകും,ആ സ്റ്റേഷനില്‍ നിന്നാണ് ആ ചേച്ചി കേറിയത്‌ . എന്നേക്കാള്‍ ഒന്ന് രണ്ടു വയസ്സ് മൂപ്പ് ഉണ്ടാകും, വലിയ നിറം ഒന്നും ഇല്ലായിരുന്നെങ്കിലും കാണാന്‍ ഒരു ചന്തമൊക്കെ ഉണ്ടായിരുന്നു  :P... .എന്നാലും ഞാന്‍ അവരുടെ ഫോട്ടോ ഒന്നും എടുത്തില്ല .
ഒന്ന് പതറി എങ്കിലും  ഞാന്‍ അവരുടെ ഫോട്ടോഎടുത്തില്ല എന്ന് പറഞ്ഞു.
“അത് താന്‍ പറഞ്ഞാല്‍ മതിയൊ?
മര്യാദക്ക് ഫോണ്‍ താടോ..”
എനിക്ക് ദേഷ്യം വന്നു.ഞാന്‍ നിങ്ങളുടെ ഫോട്ടോ എടുത്തിട്ടില്ല .
“ താന്‍ ഫോണ്‍ താ ,അല്ലെങ്കില്‍ ഞാന്‍ ബഹളം വെയ്ക്കും  ”
ആ ഭീഷണിയില്‍ ഞാന്‍ വീണു.ഞാന്‍ ചുറ്റും നോക്കി .അവിടെ ഇവിടെ ഇരിക്കുന്ന സ്ത്രീകള്‍ ഒരു നികൃഷ്ടജീവിയെ കണ്ടപോലെ എന്നെ നോക്കുന്നു !! സീറ്റ്‌ ഒഴിഞ്ഞു കൊടുത്ത നന്ദി ഒന്നും എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല.ഇനി ഒരു അക്ഷരം മിണ്ടിയാല്‍ കാര്യം ഒന്നും ചോദിയ്ക്കാന്‍ നില്‍ക്കാതെ അവര്‍ എന്നെ തല്ലുമെന്ന് ഞാന്‍ ഭയന്നു . ഞാന്‍ ഒന്നും കൂടി ഫോണില്‍ നോക്കി.ഇല്ല,ആ ചേച്ചിയുടെ ഒരു കയ്യ് മാത്രമേ ആ ഫോട്ടോയില്‍ വന്നിട്ടുള്ളു.
“ ഫോണ്‍ താടോ  ”
ആ ചേച്ചി ഇനി വിളിച്ചു കൂവുമെന്നു എനിക്ക് മനസ്സിലായി . അല്ലെങ്കിലും ആണുങ്ങള്‍ക് ചോദ്ക്കാനും പറയാനും ആരും ഇല്ലല്ലോ. ഞാന്‍ തല തിരിച്ചു NGVനെ  നോക്കി. അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു പിടിച്ചിരിക്കുന്നു!!
നന്‍ബന്‍ ഡാ!!
ഞാന്‍ ആ ഫോണ്‍ കൊടുത്തു . അവര്‍ ആ ഫോട്ടോ നോക്കി.കുഴപ്പമില്ലെന്ന് മനസ്സിലായി .
“ ഒരു ഫോട്ടോ മാത്രമേ എടുത്തുള്ളൂ??? ”
“ എന്റെ ഫോണില്‍ ഒരു ഫ്ലാഷില്‍ ഒരു ഫോട്ടോ മാത്രമേ എടുക്കാന്‍ പറ്റൂ  ”
അവര്‍ എന്നെ ഒന്ന് കലിപ്പിച്ചു നോക്കി..ഫോണ്‍ തിരിച്ചു തന്നു..
എന്റെ സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി,അതുവരെ NGV കണ്ണടച്ച് തന്നെ ഇരുന്നു.

ഓണം കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങി. ഞാന്‍ അന്ന് ഉച്ചക്ക് അവനോടു  ചോദിച്ചു    
“ നീ സത്യത്തില്‍ അത്രെയും ബഹളം  ഉണ്ടായിട്ടും ഉണര്ന്നില്ലേ??  ”
അവന്‍ ഒന്ന് ചിരിച്ചു, “അതോ....ഹി ഹീ .. അത് പണി കിട്ടുമെന്ന് കരുതി ഞാന്‍ മനപ്പൂര്‍വം കണ്ണ് തുറക്കാഞ്ഞതാ..”  
   
 നന്‍ബന്‍ ഡാ!! 

0 comments:

Leave a comment