Friday, December 28, 2012

ബാഷ്പാഞ്ജലിഒരു ചെറു പുഷ്പം കാല്കീഴിലര്‍പ്പിച്ചു അറിയാതെ പൊട്ടിക്കരഞ്ഞുപോയി ഞാന്‍

ഇനി എപ്പോഴെങ്കിലും ആ സ്നേഹവാത്സല്യം

നുകരുവാന്‍ യോഗമുണ്ടോ എനിക്ക്

ഒരു വട്ടം കൂടിയാകണ്ണുകള്‍ പതിയെയെന്‍


നേര്‍ക്കൊന്നു വെട്ടിതിരിഞ്ഞുവെങ്കില്‍


ആ ചെറുചിരിയോടെ വന്നെന്റെ നെറുകയില്‍


കൈതൊട്ടു സ്നേഹം അനെക്ഷിച്ചുവെങ്കില്‍


കൈപിടിചോടാന്‍ കൂടെ കളിക്കുവാന്‍


കൊച്ചു പിണക്കങ്ങള്‍ ആവര്‍ത്തിക്കാന്‍


കയ്യിലെ മിട്ടായിപൊതി എന്റെ നേര്‍നീട്ടി കള്ളച്ചിരിയോടെ മാറിനില്‍ക്കാന്‍ഓരോ ഉരുളയും സ്നേഹവാത്സല്യത്താല്‍

ഉരുട്ടി എന്‍ നെറുകയില്‍ ഉമ്മ വെയ്ക്കാന്‍


ദുഖങ്ങളെല്ലാം ശമിപ്പിക്കുവാനെന്റെ

കൊച്ചു സന്തോഷത്തില്‍ ഒത്തുചേരാന്‍പൊട്ടിക്കരയുന്ന കുഞ്ഞനുജന്നുടെകൈക്ക്പിടിച്ചുകൊണ്ടോടിയെത്താന്‍

അച്ഛന്‍ ഉണ്ടിവിടെ എന്‍ മക്കള്‍ക്ക്‌ താങ്ങായി

തണലായി മാറുവാന്‍ എന്നോതുവാന്‍പിറകില്‍ നിന്നുയരുന്ന ശബ്ദങ്ങള്‍ എന്‍ കാതില്‍ അലയടിച്ചറിയാതെ മാഞ്ഞിടുന്നു

തളരരുത് ഇനിയും നിന്‍ അച്ഛന്‍ നിന്‍

കൂടെയുണ്ടെന്നറിയാതെ ഉള്ളില്‍ പറഞ്ഞിടുന്നുഅവസാന പുഷ്പവും അച്ചനിലര്‍പ്പിച്ചു ഹൃദയം തകര്‍ന്നങ്ങു വീണുപോയി ഞാന്‍

ഒരുപടുസ്നേഹമുള്ള ഓര്‍മ്മയ്ക്ക്‌ പകരമായി

നല്കാനിതച്ച്ചാ ഇതിത്രമാത്രം ...ഈ ചെത്തിപുഷ്പ്പവുമിത്തിരിവായിക്കരീ-യുമതിലേറെ ഒരുപാടു കണ്ണുനീരും

തളരില്ല പൊന്നുമോള്‍ അച്ഛന്‍ എന്‍ കൂടൂ-

ണ്ടെന്നറിയാമതുമാത്രം മതിയെനിക്ക്വിടവാങ്ങലചഛനു നൊമ്പരമാണെന്ന് അറിയാതെ പെട്ടന്നങ്ങോര്‍ത്തുപോയി ഞാന്‍

തിരികെ നടക്കുമ്പോള്‍ അച്ഛന്റെ കണ്ണുകള്‍

ചെറുതായി ഈറനണിഞ്ഞുവെന്നോ.....ഇനിഒന്ന് കാണുവാന്‍ ഏറെ

ലാളിക്കുവാന്‍ ആ കൈകള്‍വീണ്ടും ചലിച്ചുവെന്നോ
പോയിവരൂ അച്ഛാസമാധാനപ്പൂര്‍ണമായി

തേജോമയമായി ഒത്തുചേരാന്‍........ ................. .. ..........


ശ്രീലക്ഷ്മി

നന്മയുടെ പ്രകാശംഇത് ഒരു ആറാം ക്ലാസ്സ്‌ കാരന്റെ കഥ ആണ് .


ഒരു തിരക്ക് പിടിച്ച തെരുവ്. നേരം ഇരുട്ടി തുടങ്ങി.ഒരു സ്ത്രീ തന്റെ കുഞ്ഞിനെ എടുത്തു

കയ്യില്‍ വെച്ചു.അവരുടെ തലയില്‍ ഒരു സഞ്ചി ഉണ്ടായിരുന്നു .കാലില്‍ ചെരുപ്പില്ല .അവര്‍

ഒരു ലക്ഷ്യവുമില്ലാതെ നടന്നു പോകുക ആയിരുന്നു . സമയം

വൈകികൊണ്ടിരിക്കുകയാണ് .ആകാശത്ത് ഇരുട്ട് മൂടി തുടങ്ങി.മുന്നോട്ട് നീങ്ങും തോറും

വഴിവിളക്കുകളുടെ വെട്ടം കുറഞ്ഞു തുടങ്ങി.പെട്ടന്ന് ഒരു തണുത്ത കാറ്റ് വീശി.കുറച്ചു കഴിഞ്ഞു

ഇടി വെട്ടി മിന്നലടിച്ചു.മഴ പൊടിച്ചു തുടങ്ങി .പതിയെ പതിയെ മഴ ശക്തമായി പെയ്യാന്‍

തുടങ്ങി.അമ്മയുടെയും കുഞ്ഞിന്റെയും മുഖത്ത് മഴ തുള്ളികള്‍ ചരല്‍ കല്ലുകള്‍ പോലെ

അടിച്ചു. ഭയങ്കര കാറ്റ് വീശി മരങ്ങള്‍ പലതും ഒടിഞ്ഞു വീഴുന്നു. മുന്നോട്ടുള്ള പത കല്ലും

ചെളിയും നിറഞ്ഞതായിരുന്നു .ചാട്ടവാര്‍ വീശി അടിക്കുന്നത് പോലെ മിന്നലടിച്ചു .

ചില മരങ്ങള്‍ കത്തി. അമ്മക്ക് പേടി തോന്നി .ഇടിയുടെ ശബ്ദം കേട്ട് കുഞ്ഞിനു പേടി

തോന്നി. കുഞ്ഞു കരയാന്‍ തുടങ്ങി. അമ്മ ദൈവത്തിനോട് ചോദിച്ചു. ദൈവമേ ഞങ്ങള്‍ രണ്ടു

പേരും എങ്ങോട്ടാണ് പോകേണ്ടത്? അവള്‍ പോകുന്ന വഴിയില്‍ മിന്നലിന്റെ വെട്ടത്തില്‍

ഒരു പഴയ വീട് കണ്ടു. അവര്‍ ആ വീടിനെ ലക്ഷ്യമാക്കി നടന്നു. ആ വീട്ടില്‍ ഒരു ചെന്നായ

ആയിരുന്നു താമസിച്ചിരുന്നത് . അവര്‍ ആ വീട്ടില്‍ എത്തി അകത്തേക്ക് പ്രവേശിച്ചു .

ആ വീട്ടില്‍ എല്ലാ വിധ സംവിധാനങ്ങളും ഉണ്ടായിരുന്നു . അത് ഒരു രാജകുമാരന്‍ പണ്ട്താമസിച്ചിരുന്ന വീടാണ് . രാജകുമാരനു വഴിയില്‍ കിടന്നു കിട്ടിയ കുഞ്ഞു ചെന്നായ

ആയിരുന്നു. രാജകുമാരന്‍ അതിനെ വളര്‍ത്തി . ആ ചെന്നായുടെ മനസ്സില്‍ "നന്മയുടെ തിരി

തെളിഞ്ഞു കത്തുന്നു".

ഒരു ദിവസം എന്തോ അപകടം പറ്റി രാജകുമാരന്‍ മരണമടഞ്ഞു. പിന്നീടു ആ വീടിന്റെ

അവകാശി ചെന്നായ ആയിരുന്നു.അവര്‍ ആ ചെന്നായയെ കണ്ടു. അവര്‍ പേടിച്ചു

പോയി.ഒരു നിമിഷം അവര്‍ അനങ്ങാതെ നിന്നും. ചെന്നായയക്ക്‌ സംസരിക്കാന്‍

കഴിയുമായിരുന്നു . ചെന്നായ അവരുടെ കുഞ്ഞിനെ കണ്ടു. ചെന്നായ അവരോടു ചോദിച്ചു.

നിങ്ങള്‍ ആരാണ്..? അവള്‍ ഞെട്ടിപ്പോയി ചെന്നായയക്ക്‌ സംസാരിക്കാന്‍

കഴിയുന്നുവോ??!! ചെന്നായ ആവര്‍ത്തിച്ചു ചോദിച്ചു . നിങ്ങള്‍ ആരാണ്? അമ്മയുടെ കയ്യില്‍

നിന്ന് കുഞ്ഞു താഴെ ഇറങ്ങി.ചെന്നായയുടെ മുഖം കണ്ടു കുഞ്ഞു ചിരിച്ചുകൊണ്ട്

ചെന്നായയുടെ അടുത്തേക്ക് പിച്ച വെച്ചു. നടന്നു ചെന്നൂ. കുഞ്ഞിനെ ചെന്നായയക്ക്‌

ഇഷ്ടപ്പെട്ടു.കുഞ്ഞിന്റെ അമ്മ വിറയ്ക്കുന്ന ചുണ്ടുകളുമായി പറഞ്ഞു "ഞങ്ങള്‍ക്ക്

താമസിക്കാന്‍ ഇടമില്ല " അത് കേട്ടപ്പോള്‍ ചെന്നായ്ക്കു വിഷമം തോന്നി. ചെന്നായ

പറഞ്ഞു നിങ്ങള്‍ ഇവിടെ താമസിച്ചു കൊള്ളൂ.അത് കേട്ടപ്പോള്‍ അവര്‍ക്ക് സന്തോഷമായി.

അവര്‍ അകത്തു ചുറ്റി നടന്നു. ചെന്നായ അവര്‍ക്ക് താമസിക്കാന്‍ ഒരു മുറി കാട്ടികൊടുത്തു

.ധാരാളം വസ്ത്രങ്ങള്‍ കൊടുത്തു.അവര്‍ സന്തോഷത്തോടെ അവിടെ താമസിച്ചു.ധാരാളം

വസ്ത്രങ്ങള്‍ കൊടുത്തു .ഭക്ഷിക്കാന്‍ ആഹാരവും കൊടുത്തു.അവര്‍ സന്തോഷത്തോടെ

അവിടെ താമസിച്ചു.ചെന്നായ കുഞ്ഞിനെ കളിപ്പിച്ചും അമ്മയെ സ്നേഹിച്ചും കഴിഞ്ഞു.                                                                                     

                                                                              ശ്രീറാം   

Sunday, December 23, 2012

മോഹം - ഒ.എന്.വി Oru Vattam Koodiyen Ormakal.... Moham - O N V KURUPPUഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (൨)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (൨)


♪ ♫ ♪ ♫ ♪ ♫ ♪ ♫
അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം

തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (൨)

ആ . . . . . . . .
♪ ♫ ♪ ♫ ♪ ♫ ♪ ♫
ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെ ഇരിയ്ക്കുവാന്‍ മോഹം (൨)

വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം (൨)

♪ ♫ ♪ ♫ ♪ ♫ ♪ ♫
അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം

ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം

വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം

വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം

Leave a comment