Monday, April 9, 2012

സ്വന്തം


പാടി പടിച്ചൊരു കവിതകളൊക്കെയും 

പറയാന്‍ മറന്നൊരു അനുരാഗമാണ്

താളവും ഈണവും എല്ലാം എനിക്കൊരു

പ്രണയസ്പർശനത്തിന്റെ സ്മൃതി ഉണര്‍ത്തി 


ഒരു കുഞ്ഞു കാറ്റിന്റെ താളമെനിക്ക്നിന്‍ 

അനുരാഗം ആണെന്ന് ഞാന്‍ ശഠിച്ചു 

ചില്‍ ചില്‍ ചിലക്കും കുരിവികള്‍ക്ക് എല്ലാം 

നിന്‍ സ്വരം ആണെന്ന് എനിക്ക് തോന്നി 


എന്‍ തോന്നല്‍ഒക്കെയും നിന്നെ 

കുറിച്ചാണെന്ന് ചൊല്ലി തോഴിമാരോക്കെയും കളിയാക്കി

നിനക്കറിയുല്ലേ നിന്‍ മനസ്സ്റിയുല്ലേ 

ഞാന്‍ നിനക്ക് മാത്രം സ്വന്തം എന്ന്

ഞാന്‍ പാടും പാട്ടുകളും ഞാന്‍ എഴുതും കവിതകളും 

ഞാന്‍ എഴുതും കഥകള്‍ പോലും നിനക്ക് സ്വന്തം എന്ന്

0 comments:

Leave a comment