Monday, April 9, 2012

സ്വപ്നം





ഈ അനന്ത നീലാകാശത്തിനുകീഴെ -
ഞാന്‍ ഒറ്റക്കായിരുന്നു .
എങ്ങു നിന്നോ വന്ന രാക്കിളി
എനിക്ക് കൂട്ടിരുന്നു
അതിന്‍റെ സ്വന വീചികളില്‍
പതിവുള്ള ഈണമുണ്ടായിരുന്നില്ല .
നീണ്ട ശിശിരത്തിന്‍റെ -
ഇടവേളയില്‍ എപ്പോഴോ
ഞാനൊരു പൂവിനെ സ്നേഹിച്ചിരുന്നു .
വസന്തത്തിന്‍റെ അവസാനമെത്തുന്നതിനു-
മുന്‍പേ അത് കൊഴിഞ്ഞു പോയി .
വര്‍ഷത്തിന്‍റെ കറുത്ത രാത്രികളിലേക്ക്
ഒന്നും കരുതിയിരുന്നതുമില്ല .



അതിന്‍റെ പകലുകളും അന്യമായിരുന്നു .

ഇന്ന് ഞാന്‍ മരകൂട്ടങ്ങളിലേക്ക് -

ഉറ്റുനോക്കുന്നു അവയ്ക്കിടയിലെ മഞ്ഞിന്‍റെ,

നനുത്ത കോട പുതച്ചുറങ്ങുവാന്‍.

കൂട്ടംതെറ്റി അലയുന്നവന്‍റെ,

ആത്മനിര്‍വൃതി ....

സാക്ഷാല്‍ക്കാരം ...

നിറനിലാവില്‍ പെയ്തൊഴിഞ്ഞ അവന്‍റെ,

സ്വപ്നം..

0 comments:

Leave a comment