Monday, April 9, 2012

തിര



കഴിഞ്ഞജന്മം ഞാനൊരു

തിരയായിരുന്നു

നിന്നിലേക്ക് അലയടിച്ച

ഓരോ തിരയും

നിന്നെതൊടാന്‍ കഴിയാതെ

എന്നിലേക്ക് തന്നെ

തിരികെ വന്നു.

ഈജന്മം നിന്‍

വീണയായിരുന്നു ഞാന്‍

എന്നിലെ മൃദുരാഗങ്ങള്‍

കേള്‍ക്കാത്തവര്‍ ആരുമില്ല

എന്നിട്ടും നീമാത്രമെന്തേ

കാതുകള്‍ അടച്ചിരിക്കുന്നു..?

അടുത്ത ജന്മത്തില്‍

നിന്‍ ഹൃദയത്തിന്‍

മിടിപ്പാകാം ഞാന്‍

ഞാന്‍ നിലക്കുബോള്‍

നിയും നിലക്കും

ആ മരണത്തില്‍

നമ്മുക്ക് ഒന്നുചേരും.   






0 comments:

Leave a comment