Friday, April 6, 2012

പ്രണയം

മഴക്കു വഴിയൊഴിഞ്ഞ വെയില്‍

കയറി പാര്‍ത്തത്

നിന്റെ കണ്ണുകളിലായിരിക്കും.

അതു കൊണ്ടാകും

നിന്റെ നോട്ടത്തിലെനിക്ക്

പൊള്ളുന്നത്...

ആകാശത്തില്‍ നിന്നും

ഭൂമിയിലേക്ക്‌ പുറപ്പെട്ട

കാറ്റിനൊപ്പം ഒളിച്ചോടിയ

മഴയെ കണ്ടെത്തി

നിന്റെ കണ്ണുകളുടെ

തടവില്‍ പാര്‍പ്പിക്കണം.

അതു കരഞ്ഞു തീരുമ്പോള്‍

തെളിയുന്ന മഴവില്ല്



എനിക്ക് സ്വന്തമാക്കണം...

0 comments:

Leave a comment