Thursday, April 26, 2012

പ്രണയംഒരുക്കൂട്ടി വച്ച കുന്നിമണികള്‍


ആരും കാണാതെ ഒളിച്ചു വച്ച


കൊച്ചു മയില്‍ പീലി


കൊളുത്തി വച്ച റാന്തലിന്‍റെ


അരണ്ട വെളിച്ചത്തില്‍


പഴമയുടെ


പുക മണക്കുന്ന പെട്ടി തുറന്ന്


ഞാന്‍ നോക്കാറുണ്ട്
പൊടി തുടച്ചു വിരലോടിച്ച്


നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള


എന്‍റെ പ്രണയം

കൂട്ടുകാരിഇടവഴിയിലെ ചുമന്ന ചെളിവെള്ളത്തില്‍ കാലുകൊണ്ടു പടക്കം പൊട്ടിക്കാന്‍… 


ചേറ്‌ തേച്ചു മിനുക്കിയ വരമ്പിന്‍ സുഷിരങ്ങളില്‍നിന്നും തലയിടുന്ന കക്കകളെ 


നോക്കിച്ചിരിക്കാന്‍… 


വര്‍ഷമാസങ്ങളില്‍ നിറയുന്ന ചാലില്‍ വരിയിടുന്ന തുപ്പലം കൊത്തികളെ 


ശല്യപ്പെടുത്താന്‍… 


കടപ്ലാവിന്റെ തണലില്‍ ഞാന്‍ കെട്ടിയൊരൂഞ്ഞാലില്‍ ഇരുത്തിയാട്ടാന്‍…. 


പൂഴിമണല്‍ ചോറും, വെളിവെള്ളം സാമ്പാറും, ശീമയിലപ്പൊരിയലുമുണ്ടാക്കി, 


അഛനുമമ്മയും കളിക്കാന്‍… 

എനിക്കൊരു കൂട്ടുകാരിയെ കിട്ടി…

അലയായ്ഒരു രാത്രി,


ഏതോ വഴിയമ്പലത്തിലെന്‍


തിരിപോലെരിഞ്ഞുവീണുടയുന്ന


ജീവനില്‍


അറിയാതെന്‍ വിസ്മയം


വിറപൂണ്ടുണരവേ


അരികിലുരുമ്മുന്ന നിന്‍ നിഴല്‍


കണ്ടൂ ഞാന്‍.


അരികിലകലെയല്ലെന്‍ കരളിന്റെ


ഇരുളില്‍ ചിലമ്പാട്ടി


നില്ക്കുകയാണ് നീ...........


അകലത്ത് നിന്‍റെ  ചിരി


മുഴങ്ങുന്നതും


അറിയാതെ തേങ്ങലില്‍


വീണുടയുന്നതും


അറിയാതെയറിയാതെ


നീപോലുമറിയാതെ


അലയായ്, അഴലായി നീ


ഒഴുകുന്നതും.

കൗതുകം

"എന്‍റെ പ്രണയം അവള്‍ക്കു എന്നുമൊരു  കൗതുകം  ആയിരുന്നു........


"മഴയുടെ" വിരിമാറിലൂടെ കൈനീട്ടിയ കുഞ്ഞിന്‍റെ കൌതുകം...


 അവള്‍ അറിഞ്ഞു ഇരുന്നില്ല...


അവള്‍ നീട്ടിയ ആ കൈ...


എന്‍റെ ഹൃദയത്തെ കീറി മുറികുകയായിരുന്നു എന്ന്........


എന്നിട്ടും തോരാതെ ഞാന്‍ പെയ്തു...


അവളുടെ മിഴിയിലെ ആ ' കൗതുകം ' കാണാന്‍ വേണ്ടി മാത്രം..!!!"

Madhavikkutty

"Snehathil Petta Oru Sthreekku 


Avale Kaamukan Adhehathinte Shareerathinte Oru bhaagam Kondu


Maathram smarichaal Thripthiyaavilla.


Avalkku Adhehathinte Oru Arbudhamenna


Pole Valaranam..


Ullil Vedanayum Bodhavum Niraykkaan..


Athaanu Snehathinte Prathyekamaaya Krooratha."-------Madhavikkutty

Wednesday, April 25, 2012

വാനമ്പാടിഒരിക്കലും മരണമില്ല,ഒരു മയക്കം മാത്രം....


കാലത്തിന്‍റെ ചടുലമായ തിരയിളക്കത്തില്‍ അകല്‍ച്ചയുടെ 


അകലങ്ങളില്‍നിന്നും ഞങ്ങള്‍ അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു....


അവളുടെ നിഷ്കളങ്കമായ സ്നേഹം,അതെനിക്ക് വേണമായിരുന്നു...


പക്ഷെ അവള്‍ കൂടു വിട്ടകന്നു പുതിയ താവളം കണ്ടുപിടിച്ചിരിക്കുന്നു...


ഞാന്‍ മോഹങ്ങളുമായി പറന്നുയര്‍ന്ന വെറുമൊരു 


വാനമ്പാടി ആയിരിക്കുന്നു ......

എന്നിട്ടും എനിക്കവളെ അല്പംപോലും വെറുക്കാന്‍ കഴിയുന്നില്ലല്ലോ....


നീ നഷ്ട്ടപ്പെടുത്തിയ എന്‍റെ ആത്മാവിനെത്തേടി ഞാനിവിടെ അലയുകയാണ് ...........Sunday, April 22, 2012

സ്‌നേഹം" മരിച്ചു കഴിഞ്ഞപ്പോഴേക്കും
എന്റെ എല്ലാം ഉപയോഗിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
സ്‌നേഹം മാത്രം ആരും തൊട്ടില്ല
ഞാന്‍ പോലും. "marichu kazhinjapozhekum..

ente ellam upayogikkapetirunu.. 

sneham mathram aarum thottila...

NJAN POLUM"

കാര്‍മേഘം

കാര്‍മേഘം മൂടിയ വാനം . . .


ഇന്ന് നീയായ്‌ മാറുമ്പോള്‍ . . .


വിഷാദം നിറയുന്നു എന്നില്‍ . . .


എങ്കിലും . . .


ഈ . . . വിരഹം . . .


നെടുവീര്‍പ്പിനാല്‍ മറച്ചു വച്ചു ഞാന്‍ -നിന്‍ സന്തോഷതിനായ്

ചിന്ത

ഈ ദിനങ്ങളില്‍ 


മനസ്സിന്റെ അവ്യക്തമായ വഴികളിലെവിടെയോ 


ഒരു പുതുചലനം കേള്‍ക്കാം..


മുരടിച്ച സ്വപ്നങ്ങള്‍ കൂടുകൂട്ടിയ ചില്ലകളില്‍, 


അജ്ഞാതമായ പ്രകാശം പരത്തുന്നതെന്താണ് ?


മുറിവേറ്റ ചിന്തകളില്‍,


പ്രണയത്തിന്റെ വേരുകള്‍ മെല്ലെ ആഴ്ന്നിറങ്ങുന്നു.. 


ആത്മാവിലെ നൊമ്പരം അതിനായി വഴി മാറുന്നു ...

നിശാഗന്ധി

ഇതളുകളുടെ സൌരഭ്യം രാവില്‍ പകരാന്‍ 


ഇന്ന് നിശാഗന്ധി വിരിഞ്ഞില്ല ..


ഇന്നലെ രാത്രിയിലെ


ഏതോ മണിക്കൂറില്‍ അത് മണ്ണടിഞ്ഞു...


നിലാവിനെയും നക്ഷത്രങ്ങളെയും 


നിശബ്ദമായി പ്രണയിച്ചു മരിച്ച എന്റെ കൂട്ടുകാരി ..
പുല്‍മേടുകളില്‍ തന്റെ അടക്കാനാവാത്ത പ്രണയം പകര്‍ന്ന 


കുളിരിന്റെ കണങ്ങള്‍, പൂവായി വിരിയുന്നു ...


പകലിന്റെ താപത്തില്‍ , 


തന്റെ പ്രണയിനിയുടെ മാറില്‍ ഉരുകി അലിയുമെന്ന്,


അറിയാതെ പോയ മറ്റൊരു പ്രണയം ...


ഇനിയും ഒന്നുമറിയാതെ പ്രണയം വിരിയുകയും കൊഴിയുകയും ചെയ്യുന്നു ...

മുഖംമരിച്ചാലും 


ഒരിക്കലും 


മറക്കില്ലെന്ന് പറയുമായിരുന്നു 


അനുരാഗത്തിന്റെ 


ആദ്യ നാളുകളില്‍ 


എന്നിട്ടും 


പ്രണയം മരിച്ചു തുടങ്ങിയ-


രാവുകളില്‍ 


ഓര്‍ത്തെടുക്കുന്നതിനെകാള്‍ 


തിടുക്കം 


മറക്കുവാനായിരുന്നുThursday, April 19, 2012

പ്രവാസി

പിറന്ന നാടും പിച്ചവെച്ച മണ്ണും വിട്ട്‌ 


ആകാശം മുട്ടേ ആശകളുമായി 


ഈ നിമിഷങ്ങള്‍ പെയ്തൊഴിയുമ്പൊള്‍..!


നഷ്ട സ്വപ്‌നങ്ങള്‍ ബാക്കിയാകുന്നു...! 


പുതിയ സ്വപ്നങ്ങളും പുതിയ പ്രതീക്ഷകളുമായി ഇതാ..! 


വീണ്ടും... യാത്ര തുടരുന്നു...!

മറവി ഒരു അനുഗ്രഹംമറവി   ഒരു  അനുഗ്രഹം   ആണെന്നു     തോന്നുന്നത്  ഇപ്പോഴാണ്‌  ..


ഓര്‍മകള്‍ക്ക്‌ എന്നും നഷ്ട ബോധത്തിന്റെ     മനമാണ്   തിരിച്ചറിയുമ്പോള്‍ ..


കഴിഞ്ഞ  കാലവും  കൊഴിഞ്ഞ    സ്വപ്നങ്ങളും  തിരിച്ചു കിട്ടാത്ത   നഷ്ടങ്ങള്‍ 


ആണെന്ന്  


അവ   വീണ്ടും  വീണ്ടും  ഓര്‍മ്മപ്പെടുത്തുമ്പോള്‍   .. 


ഓര്‍മ്മകള്‍  എന്നും  വേദനയാണ് ..


മറവി  എന്ന   അത്ഭുതമായ കഴിവില്ലായിരുനെങ്കില്‍    ഈ   ജീവിതം   എത്ര  


dussaham ആയേനെ .... 
MOLUTTY

Tuesday, April 17, 2012

മഴ

ഇറ വെള്ളത്തിലൊഴുക്കിയ 


ഏതോ കളിത്തോണിയില് 


നീ തന്ന ഓര്മ്മകള്ക്കൊപ്പം, 


ഞാന് എന്നെയും മറന്ന് വെച്ചിരുന്നു....!


എന്റെ ഇടനാഴിയില് 


എഴുനിറങ്ങള് കലങ്ങിയൊലിച്ചു 


പെയ്തു തുടങ്ങുകയായി...


ഇരുട്ട് പുരണ്ട മഴ..;


ഇടവഴിച്ചുമരില് ചാരി ഒരു ചുടു നിശ്വാസം 


കവിളില് പരത്തി, എന്റെ ചുണ്ടിലും ...;


ഇപ്പോഴും, 


എന്റെ സ്നേഹത്താല് നിന്റെ കണ്ണുകള് 


നിറയാറുണ്ട്. അതില് 


ഞാന് സ്വയം നഷ്ടപ്പെടാറുമുണ്ട് .


നീയെന്റെ മഴ, മഴയല്ലാതെ നീയെനിക്ക് 


മറ്റാരാണ്?.......

എന്‍റെ പ്രണയംഎനിക്ക് പ്രണയമാണ്...


പച്ചില ചാര്‍ത്തില്‍


തങ്ങി നില്‍ക്കുന്ന


മഞ്ഞുകണങ്ങളോട് ...


വിശുദ്ധിയോടെ..


വിടരാന്‍ കൊതിച്ചു നില്കും


പൂ മുകുളങ്ങളോട്..


നെറ്റിയില്‍ പറന്നു വന്നു 


ഉമ്മ വക്കും

അപ്പൂപ്പന്‍ താടികളോട്...


പിന്നെ..


കൊഞ്ചി വരും 


ചാറ്റല്‍ മഴയോട്...


ഈ പ്രണയങ്ങളെ...


ഞാന്‍ എന്‍ നെഞ്ചോട്‌ 


ചേര്‍ക്കുന്നു...മോഹം

വാക്കുകളില്ലാത്ത സ്വപ്നം 


സ്വയം വാക്കുകളായി മാറുമ്പോള്‍..


ഇറ്റുവീഴുന്ന മിഴിനീര്‍ കണങ്ങള്‍


ഒരായിരം അര്‍ത്ഥഭാവങ്ങള്‍ ചമയ്ക്കുന്നു..


ചിപ്പികള്‍ പൊട്ടിച്ചെറിഞ്ഞ്


മുത്തുകള്‍ സ്വയം ഉതിരുമ്പോള്‍


എന്റെ വാചാലമായ മൌനം 


നീയെന്തേ അറിഞ്ഞില്ല..?


വെളിച്ചം തുടിയ്ക്കുന്ന നാട്ടുവഴിയിലും


മഴത്തുള്ളികളിറ്റു വീഴുന്ന ഈറന്‍ സന്ധ്യയിലും


നിനക്കായ് ഞാന്‍ കാത്തിരുന്നു.


നീയെന്തേ വൈകുന്നത്?


നിശബ്ദമാം സ്നേഹത്തിന്‍ പ്രഭകള്‍ നില്‍ക്കവേ


നീയെവിടെ എന്നു തിരയുകില്‍..


എന്‍ കൈയെത്താത്ത ദൂരത്തായി 


ഇനിയൊരിയ്ക്കലും കാത്തു നില്‍ക്കാതെ


നീ മാഞ്ഞു പോയി.Wednesday, April 11, 2012

ആഴങ്ങളിലെ ആകാശം
ആഴങ്ങളിലെ ആകാശം
പുഴയുടെ ആഴങ്ങളില്‍
അടുത്തു കണ്ട ആകാശം!
ചേര്‍ത്തു പിടിക്കാന്‍
... ഓടിയെത്തിയ ചില്ലകള്!
ഒന്ന് തൊടാനാവാതെ‍
തിരഞ്ഞു കൊണ്ടിരിക്കുന്നു
ആഴങ്ങളില്‍ ഒരാകാശത്തെ!
പിടി തരാതെ ഓടിയൊളിക്കുന്ന
ജീവിതത്തെ തിരയും പോലെ!!

പാഴ്ക്കിനാക്കള്‍

ദൂരങ്ങളിലെവിടെയോ..

കാറ്റിന്‍ തൊട്ടിലില്‍,

ഇലകള്‍ മര്‍മരം പൊഴിക്കുന്നു..


നിലാവും സ്വപ്നങ്ങളും

സ്വയം മറന്ന്,

ഓര്‍മകളുടെ ഇരുണ്ട

കൈവഴികളെ പിന്തുടരുന്നു ...

രാവിന്റെ ശൂന്യതയില്‍ ,

ലോകം വിയര്‍പ്പുതുള്ളികളെ താരാട്ടുന്നു..

കണ്ണീരിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍,

എന്റെ പാഴ്ക്കിനാക്കള്‍,

നോവുന്ന മുറിവുകളെ തഴുകുന്നു 

മടക്കയാത്രഏകാന്തത നനുത്ത സംഗീതം പോലെ
ഒരു തൂവല്‍ സ്പര്‍ശം പോലെ
എന്‍റെ മനസ്സിന്‍റെ കടിഞ്ഞാണ്‍ ഊരി
അതിനെ സ്വതന്ത്രമാക്കാന്‍
ഒരു യാഗാശ്വത്തെ പോലെ ഉലകം ചുറ്റിക്കാന്‍.........
എന്‍റെ ഈ ഒറ്റപ്പെടല്‍ഇന്ന് ഞാന്‍ ആസ്വദിക്കുന്നു
ഞാനും എന്‍റെ മനസ്സും പാറി നടക്കട്ടെ
മനസ്സ് കൊണ്ടൊരു തീര്‍ഥയാത്ര
കൂട്ടിലെക്കൊരു മടക്കയാത്ര 

നിഴലിനെ തേടി..

ചിന്തകള്‍ക്കെപ്പോഴോ ശാപം കൊളുത്തിയ
ചിതയുടെ വെളിച്ചത്തില്‍ നിഴലിനെ തിരയുമ്പോള്‍
വിടപറഞ്ഞ പൂക്കാലത്തിനൊടുവിലൊരു-
തുള്ളി കണ്ണുനീര്‍ക്കഥ ചൊല്ലുവാന്‍ ബാക്കിയായ്

പെരുമഴപെയ്യുന്ന രാത്രയില്‍ കുന്നിന്‍ -
ചെരുവില്‍നിന്നാരോ കൂകിവിളിക്കുമ്പോള്‍
മുറിവുണങ്ങാത്ത കരളിന്റെ കോണിലൊരു-
ശവംനാറി വിരിയുന്നതറിയാതെ പോകുന്നു.

പിറവി


അമ്മതന്‍ ഉദരത്തില്‍ ഊളിയിട്ടുറങ്ങി അറിയാതെ ഒരു യുഗം ശാന്തമായി 
മാലാഖമാര്‍ നല്‍കി വര്‍ണ സ്വപ്നങ്ങള്‍ 
ആനന്ദമേകി ഓരോ നിമിഷവും ,പുല്കളും ചെടികളും കിളികളും അങ്ങനെ ഓരോ നിമിഷവും കൊതിച്ചു 
ഗര്‍ഭ പാത്രത്തില്‍ മെതിച്ചും,ഉന്തിയും ,പിച്ചിയും 
എന്‍ വരവ് അമ്മയെ നോവായി വിളിച്ചേകി
നോവെല്ലാം കൌതുകമായി !അമ്മതന്‍ മന്ദസ്മിതം എന്‍ കാതില്‍ മഴയായി 
ഒരു രാവില്‍ ഞാനും ഭൂമിയില്‍ പിറന്നു 
ചുറ്റും ചിരിയും ,കൈകൊട്ടലും 
എങ്ങനെ ഞാന്‍ ചിരിക്കും ,അറിയില്ലെനിക്ക് ചിരിക്കാന്‍ ,കരഞ്ഞു ഞാന്‍ ഏതോ കൈകള്‍ ചേര്‍ത്തെന്നെ വാരി മാറിലോതുക്കി
മധുരം കനിയും അമൃതെന്‍ വായിലെകി 
"അമ്മെ" എന്ന് വിളിക്കാന്‍ നാവു വഴങ്ങുന്നില്ല ,എങ്കിലും ഞാന്‍ അമ്മെന്നു വിളിച്ചു !
മാലാഖമാര്‍ എത്ര സത്യം ഈ ലോകം എത്ര മനോഹരം ,ദിനവും ,ഇരവും കടന്നു പോയി ....ഭൂമിയില്‍ എന്‍ പാദങ്ങള്‍ തഴുകി നടക്കുവാന്‍ തുടങ്ങി 
നിറയെ കണ്ണുകള്‍,കൌതുകത്തോടെ എന്നെ നോക്കി ,എല്ലാം അത്ഭുതം കൂറുന്നവ !!
നടന്നു ഞാന്‍ ഏറെ ദൂരം തിരിഞ്ഞു നോക്കി !!!ആരും ഇല്ല .ഞാന്‍ തനിയെ ഈ ലോകത്തില്‍ ;ഇപ്പോള്‍ അത്ഭുതം കൂറുന്ന 
കണ്ണുകളില്ല ,പിച്ച വെക്കുവാന്‍ അമ്മയില്ല ,സ്വപ്നം കാണിക്കുവാന്‍ മാലഖമാരില്ല!തനിയെ ..എന്നെ നേരിടാന്‍ ഞാന്‍ മാത്രം 

Mazhuvinte Kadha; Balamani AmmaBalamani

Ente vakkenna pakshi


Evideyo parannu


Poyirikkunnu


Ente swapnangalkku


Erinjadangan


Dhoore evideyo Oru


Chithayorungunnu.
എന്‍റെ വാക്കെന്ന  പക്ഷി 

എവിടെയോ  പറന്നു 

പോയിരിക്കുന്നു 

എന്‍റെ  സ്വപ്നങ്ങള്‍ക്ക് 

എരിഞ്ഞടങ്ങാന്‍ 

ദൂരെ  എവിടെയോ  ഒരു 

ചിത ഒരുങ്ങുന്നു .

        -ബാലാമണി  

NokkukannadiEnte chundukal ninne ormikkunnu

Ente viralthumbukal ninne ormikkunnu

Ente kannukal ninne ormikkunnu

Nee enne cherthu pidikkoo

Ente adharangale vakkukale

chumbichukollu..

         -Madhavikutty


നോക്കുകണ്ണാടി  


എന്‍റെ ചുണ്ടുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു 

എന്‍റെ വിരല്‍തുമ്പുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു 

എന്‍റെ കണ്ണുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു 

നീ എന്നെ ചേര്‍ത്ത് പിടിക്കൂ 

എന്‍റെ അധരങ്ങളിലെ വാക്കുകളെ 

ചുംബിച്ചു കൊല്ലൂ 

                - മാധവികുട്ടി 

Tuesday, April 10, 2012

Vasantham

Etho Janmathin Punyamaayi

Enno Neeyen Kai Pidichu..

Oru Swapnam Roopamaarnna Pole..

Virayaarnna Viral Thumbil

Aa Kulir Sparshametta Naal

En Hrudaya Vipanjika Anuraaga Gaanam Meetti..

Baakki Vechathentho Poorthiyaakkanaayi..

Veendumennil Vannu Chernnu Nee..

Vaiki Vanna Vasantham Pole...

Janmaanthara Bandham Pole...

Angela

ആ ദുസ്വപ്നത്തില്‍ എനിക്ക്
എന്നെ തന്നെ നഷ്ടമായിരിക്കുന്നു
എന്നും എപ്പോഴും ഞാന്‍
കാണാന്‍ ആഗ്രഹിച്ച മുഖങ്ങള്‍
എന്നെ ഒന്നൊന്നായി വേട്ടയാടുന്നു..
സ്വപ്നത്തില്‍ പോലും
എന്റെ മൌനത്തെ തകര്‍ക്കുന്ന പ്രണയമേ ,
ഇനിയുമെന്നില്‍ ബാക്കിയെന്തു ?
രാവും പകലും മനസ്സിനെ
കാര്‍ന്നു തിന്നുന്ന ഈ ഏകാന്തതയില്‍
ഇനിയും കാത്തിരിപ്പുകള്‍ ആര്‍ക്കുവേണ്ടി 


ജിലൂ ജോസഫ്‌ 

പാത്തിരുപ്പു


ആഴിതന്‍ ആഴങ്ങളില്‍ ഞാന്‍ നിന്നെ തിരഞ്ഞപ്പോള്‍
നീ വഞ്ചിയും തുഴഞ്ഞങ്ങു പോയി..
വെളുത്തതും , കറുത്തതുമായ മേഘങ്ങള്‍ക്കിടയില്‍ ഞാന്‍
നിന്നെ തിരഞ്ഞപ്പോള്‍ നീ കാറ്റിന്‍ തേരിലേറി പറന്നു.....
ഒടുക്കം, വിഷണ്ണനായി ആല്‍മര ചോട്ടിലിരുന്നപ്പോള്‍
എന്‍ ഹൃദയ കവാടം തുറന്നു
നീ പുഞ്ചിരി തൂകിയതാ മുന്‍പില്‍...
ഇനി ഞാന്‍ ഒളിക്കാം... നീ പിടിക്കാന്‍ വാ.......
പേര്

പ്രണയം വിരസമാണെന്ന്
പറഞ്ഞ നിന്നോട് കൂടിയ
എനിക്ക് നീ തന്ന പേര്
കാമുകന്‍ !
ശമ്പള കണക്കുകള്‍ക്ക്‌
ജീവിതം അകന്നു നിന്നപ്പോള്‍
എനിക്ക് നീ തന്ന പേര്
ഭര്‍ത്താവ് !
പുതിയ മേച്ചില്‍പ്പുരങ്ങളില്‍
ബന്ധങ്ങളിലേക്ക് നീ പറന്നകന്നപ്പോള്‍
നീ എനിക്ക് തന്ന പേര്
കാവല്‍ക്കാരന്‍ !ചാറ്റ് ബോക്സിലെ ഫ്രെണ്ട്
എന്ന പേര് വെച്ച ജാരന്
മുന്നില് എനിക്ക് നീ തന്ന പേര്
ശല്യം !!


പ്രസവം വേദന എന്നു ചൊല്ലി
എന്‍റെ ബീജം നീ നിഷേധിച്ചപ്പോള്‍
ഞാന്‍ എനിക്കിട്ട പേര്
വെസ്റ്റ്‌ !

ഒടുവില്‍ ഒരു ചിതയായി

ഞാന്‍ എരിയുമ്പോള്‍

നിന്റെ കണ്ണുനീര്‍ തുള്ളികള്‍

എന്നോട് പറഞ്ഞത്

മാപ്പ് !


ഇപ്പോളും നിന്റെ സ്വപ്നങ്ങളില്‍

എന്റെ ആത്മാവുണ്ട്

നീ തന്ന ഏതു പേര് വിളിച്ചാലും

ഞാന്‍ കേള്‍ക്കും !

ജ്വാലസ്നേഹിച്ചു മരിച്ചു നാം പലകുറി..

ഇന്നു സ്നേഹിച്ചു ജീവിക്കുവാന്‍

പിന്നെയുമുയിര്‍ക്കുന്നു...

എങ്ങോ മന്‍വിളക്കിന്‍ ജ്വാലയാകുവാന്‍

നമ്മളും ഭദ്രേ..ഒന്നിച്ചുരുകുന്നു..

സ്നേഹിച്ചു നശ്വരാകുകാ..

സ്നേഹിച്ചു തീരാത്തൊരു ആത്മാക്കള്‍ ആകുക ..Leave a comment